Wednesday, July 2, 2025 3:32 pm

ചിറ്റാറിൽ ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രിക്ക് 2ഏക്കര്‍ ഭൂമി ; നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : ചിറ്റാര്‍ വില്ലേജില്‍പ്പെട്ട 2 ഏക്കർ (80.94 ആര്‍) സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സ്ത്രീകളുടെയും കുട്ടികളുടേയും ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ച് അംഗീകാരം നൽകി.രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് കൈമാറാനാണ് തീരുമാനിച്ചത്.

ചിറ്റാറിൽ പുതിയതായി നിർമ്മിക്കുന്നസ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാതല സ്പെഷ്യാലിറ്റി ആശുപത്രിക്ക് അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ യുടെ അഭ്യർത്ഥന പ്രകാരംവി.കെ.എൽ ഗ്രൂപ്പ്‌ ഉടമ ഡോ. വർഗീസ് കുര്യൻ സൗജന്യമായി വിട്ടു നൽകിയ ഭൂമിയാണ് റവന്യു വകുപ്പ് ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറുന്നത്. സ്വകാര്യ ഭൂമി സൗജന്യമായി വിട്ടു നൽകുമ്പോൾ റവന്യു വകുപ്പ് ഏറ്റെടുത്ത് സർക്കാർ പുറംപോക്ക് ഭൂമിയായി തരം മാറ്റി വിവിധ സർക്കാർ വകുപ്പുകൾക്ക് കൈമാറുന്നതാണ് നടപടി ക്രമം. ഇതിൻ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയതോടെ ചിറ്റാറിൽ ജില്ലാതല സ്പെഷ്യാലിറ്റി ആശുപത്രി നിർമാണം ഉടൻ ആരംഭിക്കാൻ കഴിയും.

ചിറ്റാർ കേന്ദ്രമാക്കി ഒരു സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുക എന്നത് മലയോര ജനതയുടെ ദീർഘകാല സ്വപ്നമായിരുന്നു. വസ്തു കൈമാറി കിട്ടിയതോടെ സർക്കാർ ഉടമസ്ഥതയിൽ ജില്ലാതല സ്പെഷ്യാലിറ്റി ആശുപത്രി ഉടൻ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിനാവശ്യമായ നിർദേശം നൽകുമെന്നും എം എൽ എ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി

0
കൊച്ചി: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ്...

പള്ളിക്കലില്‍ വൈദ്യുതി മുടക്കം പതിവ് ; പരാതി പറഞ്ഞ് മടുത്ത് നാട്ടുകാര്‍

0
പള്ളിക്കൽ : മഴക്കാലമാകുമ്പോൾ പള്ളിക്കൽ നിവാസികൾ നേരിടുന്ന ഏറ്റവും വലിയ...

അമിത വേഗത്തിലെത്തിയ കാർ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു

0
ബംഗളുരു: അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡിൽ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ...

പത്തനംതിട്ടയിലെ സ്വകാര്യ ഫ്ലാറ്റിൽ ഗുരുതര നിയമലംഘനങ്ങൾ ; അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

0
പത്തനതിട്ട : പിറ്റിസി വെസ്റ്റേൺ ഗഡ്സ് അപ്പാർട്ട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ...