ചിത്തരഞ്ജന്റെ പരാതി ഏറ്റു ; വിവാദത്തിലായ ഹോട്ടലില്‍ ഭക്ഷണ സാധനങ്ങളുടെ വില കുറച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അപ്പത്തിനും മുട്ടക്കറിക്കും പൊള്ളുന്ന വില ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതിപ്പെട്ടതിലൂടെ വിവാദത്തിലായ ഹോട്ടലില്‍ ഭക്ഷണ സാധനങ്ങളുടെ വില കുറച്ചു. വാര്‍ത്തകളില്‍ ഇടംപിടിച്ച ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ അപ്പം ഒന്നിന് അഞ്ച് രൂപ വീതവും മുട്ടക്കറിക്ക് 10 രൂപയും കുറച്ചു. ഇതോടെ സിംഗിള്‍ മുട്ട റോസ്റ്റിന് 40 രൂപയായി.

ചിത്തരഞ്ജന്റെ പരാതിയുടെ ഫലമായി വെജ് കുറുമയ്ക്ക് പത്ത് രൂപയും ഹോട്ടല്‍ കുറച്ചിട്ടുണ്ട്. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും തന്നില്‍ നിന്ന് 184 രൂപ ഈടാക്കിയത് ചൂണ്ടിക്കാട്ടിയാണ് ചിത്തരഞ്ജന്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യപ്പെട്ടിരുന്നത്.

ഒരു അപ്പത്തിന് 15 രൂപയായിരുന്നു മുന്‍പ് ഹോട്ടലിലെ വില. ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ ഈടാക്കിയെന്നും എംഎല്‍എ പരാതിപ്പെട്ടിരുന്നു. താന്‍ കയറിയത് ഒരു സ്റ്റാര്‍ ഹോട്ടല്‍ ആയിരുന്നില്ലെന്നും എ.സി ഹോട്ടല്‍ എന്ന് പറഞ്ഞിരുന്നുവെങ്കിലും എ.സി ഉണ്ടായിരുന്നില്ലെന്നും എംഎല്‍എ ആരോപിച്ചിരുന്നു. ഹോട്ടലില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും എംഎല്‍എ പരാതിയിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക

0
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക....

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു : ജനം പ്രതിസന്ധിയില്‍

0
കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ...

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...