അടൂര്‍ : ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും കൃഷിയില്‍ വ്യാപൃതരാകണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആരോഗ്യമുള്ളവരായി മാറണമെങ്കില്‍ നമ്മള്‍ നല്ല ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ബീനാ പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞന്നാമ്മ കുഞ്ഞ്, ആര്‍.ബി. രാജീവ് കുമാര്‍, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ റോഷന്‍ ജേക്കബ്, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, വൈസ് പ്രസിഡന്റ് ധന്യാ ദേവി, എ. വിപിന്‍കുമാര്‍, രതി ദേവി, അഡ്വ. സി. പ്രകാശ്, ലിസി റോബിന്‍സ്, സൂര്യ കലാദേവി, വിജയന്‍ നായര്‍, എ.ജി.ശ്രീകുമാര്‍, എ.എന്‍. സലിം, ഉദയകുമാര്‍, കെ.കെ. അശോക് കുമാര്‍, കൃഷി ഓഫീസര്‍ എസ്. ആദില എന്നിവര്‍ സംസാരിച്ചു.