ചിറ്റേടത്ത് ചങ്കുപ്പിള്ള വൈക്കം സത്യാഗ്രഹ സമരത്തിലെ ധീര രക്തസാക്ഷി ; പ്രൊഫ. പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കേരള നവോത്ഥാനത്തിന് തുടക്കം കുറിച്ച വൈക്കം സത്യാഗ്രഹസമരത്തിലെ ധീര രക്തസാക്ഷിയാണ് ചിറ്റേടത്ത് ശങ്കുപ്പിള്ള എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. കെ.പി.സി.സി നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആഘോഷ വേദിയായ വൈക്കത്തേക്ക് മാര്‍ച്ച് 28 ന് നടത്തുന്ന സ്മൃതി യാത്രയോട് അനുബന്ധിച്ച് കോഴഞ്ചേരിയില്‍ ചേര്‍ന്ന ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നവോത്ഥാനത്തിനും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനും വൈക്കം സത്യാഗ്രഹം നല്‍കിയ ഊര്‍ജ്ജം വലുതാണെന്ന് പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, കെ.പി.സി.സി നിര്‍വാഹ സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ എന്‍. ഷൈലാജ്, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ ജെറി മാത്യു സാം, സുനില്‍. എസ്. ലാല്‍ സാമുവല്‍ കിഴക്കുറം, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, എം.ജി കണ്ണന്‍, കെ.കെ റോയ്സണ്‍, സതീഷ് ചാത്തങ്കരി, റെജി തോമസ്, ജോമോന്‍ കോഴഞ്ചേരി, വിനീത അനില്‍, സജി കൊട്ടയ്ക്കാട്, സുനില്‍കുമാര്‍ പുല്ലാട്, എം.എസ് പ്രകാശ്, ജി. രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————–

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷൻ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമെന്ന് കെഎൻ ബാലഗോപാൽ

0
തിരുവനന്തപുരം: പെൻഷൻ വിതരണത്തിലെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ.എൻ...

ട്രെയിൻ യാത്രയിൽ പുതിയ മാറ്റം ; ഇനി ആർഎസി ടിക്കറ്റുകാർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും

0
ന്യൂഡൽഹി : ട്രെയിനിൽ ഇനി ആർഎസി ടിക്കറ്റുള്ളവർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും....

നിലപാടിൽ മാറ്റമില്ല ; മണ്ഡല പുനഃനിർണയ ബില്ലിനെ എന്നും എതിർക്കുമെന്ന് ഉദയനിധി

0
ചെന്നൈ : കേന്ദ്രസർക്കാർ വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ ബില്ലിനോടുള്ള...

അടൂരില്‍ ബസും ലോറിയും വാനും കൂട്ടിയിടിച്ചു : പത്തോളം പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ മിത്രപുരം അരമനപ്പടിയില്‍ കെ.എസ്.ആര്‍.റ്റി.സി യും ലോറിയും വാനും തമ്മില്‍...