ചന്ദ്രിക ദിനപത്രത്തില്‍ ശമ്പളം ഇല്ല ; പ്രതിഷേധവുമായി ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചന്ദ്രിക ദിനപത്രത്തില്‍ ശമ്പളം ഇല്ല, പ്രതിഷേധവുമായി ജീവനക്കാര്‍. മാനേജ്മെന്റിന്റെ പിടുപ്പുകേടുകൊണ്ടുണ്ടായ സാമ്പത്തിക ബാധ്യതയ്ക്ക് ജീവനക്കാര്‍ ബലിയാടാകുകയായിരുന്നു. കഴിഞ്ഞ നാലു മാസമായി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട്. ഇതോടെ പ്രതിഷേധം ശക്തമാക്കുകയാണ് ജീവനക്കാര്‍.  മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ പിഎഫ് അടയ്ക്കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. മനേജ്‌മെന്റിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും ജീവനക്കാരുടെ ആവശ്യങ്ങളെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

ഇതില്‍ പ്രതിഷേധിച്ച് എഡിറ്ററെ ഉപരോധിച്ചു. രാത്രി ഏറെ വൈകിയാണ് ജീവനക്കാര്‍ ഉപരോധം അവസാനിപ്പിച്ചത്. തുശ്ചമായ ശമ്പളമുള്ള ജീവനക്കാര്‍ക്കുപോലും കിട്ടാനുള്ളത് നാലുമാസത്തിലേറെ കുടിശിക. ചന്ദ്രികയുടെ വരിസഖ്യയായി 10 കോടി കിട്ടിയെന്ന് മുസ്ലീംലീഗ് കണക്ക് ബോധിപ്പിച്ച സ്ഥാപനത്തിലാണ് ജീവനക്കാര്‍ നിത്യച്ചെലവിനായി വലയുന്നത് . ശമ്പളം ലഭിക്കുന്നതുവരെ മാനേജ്‌മെന്റിനെ ഉപരോധിക്കാനാണ് ജീവനക്കാരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...