തിഹാര്‍ ജയില്‍ കഴിഞ്ഞിരുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെന്ന രാജേന്ദ്ര നികാല്‍ജെക്ക്​ കോവിഡ്​

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അധോലോക കുറ്റവാളി ഛോട്ടാ രാജനെന്ന രാജേന്ദ്ര നികാല്‍ജെക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തിഹാര്‍ ജയില്‍ കഴിഞ്ഞിരുന്ന ഛോട്ടാ രാജന്​ രോഗം സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഡല്‍ഹിയി​ലെ  എയിംസില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

61കാരനായ ഛോട്ടാ രാജനെ കനത്ത സുരക്ഷ വലയത്തിലാണ്​ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്​. ഇന്തോനേഷ്യയിലെ ബാലിയില്‍നിന്ന്​ 2015ല്‍ അറസ്റ്റിലായ ഛോട്ടാ രാജനെ തിഹാര്‍ ജയിലിലേക്ക്​ കൊണ്ടുവരികയായിരുന്നു. ഛോട്ടാ രാജനെതിരായ​ എല്ലാ കേസുകളും സി.ബി.ഐക്ക്​ കൈമാറുകയും പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്​തിരുന്നു.

തിങ്കളാഴ്ച തിഹാര്‍ ജയിലിലെ അസിസ്റ്റന്റ് ​ ജയിലര്‍, ഛോട്ടാ രാജന്​ കോവിഡ്​ സ്​ഥിരീകരിച്ച വിവരം ​ഫോണിലൂടെ സെഷന്‍സ്​ കോടതിയെ അറിയിക്കുകയായിരുന്നു. രോഗം സ്​ഥിരീകരിച്ചതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ്​ വഴി കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. മുംബൈയിലെ നിരവധി കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 70ഒാളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്​ ഛോട്ടാ രാജന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...