പരിശോധനാ ഫലം വന്നു ; ചോറ്റാനിക്കര സ്വദേശിനിക്ക് ഷിഗല്ല തന്നെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഷിഗെല്ല രോഗമെന്ന് സംശയിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ചോറ്റാനിക്കര സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. റീജനല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ 23ന് ചികിത്സ തേടിയ ഇവര്‍ കഴിഞ്ഞ ദിവസം രോഗമുക്തയായതിനെ തുടര്‍ന്ന് ആശുപത്രി വിടുകയുണ്ടായി. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. രോഗബാധ കണ്ടെത്തിയ വീട്ടിലെ ഉള്‍പ്പെടെ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന്റെ സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് ഇപ്പോള്‍.

രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വെള്ളത്തിന്റെ സാമ്ബിളുകള്‍ ശേഖരിക്കുകയുണ്ടായത്. കൂടാതെ പ്രദേശത്തെ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും സംയോജിതമായി പരിശോധന നടത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...