ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം : കെ എസ് യു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും കെഎസ്‍യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വിടി സൂരജ് പറഞ്ഞു. പരീക്ഷ റദ്ദാക്കിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് കെഎസ്‍യു നീങ്ങും. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിജിലൻസ് എസ് പി ക്കും എസ് പി ക്കും ഗവർണർക്കും കെഎസ്‍യു പരാതി നൽകി. ആദ്യമായിട്ടല്ല ചോദ്യ പേപ്പർ ചോരുന്നത്. മുമ്പും ചോർന്നിട്ടുണ്ട്. എം എസ് സൊല്യൂഷൻ പോലെയുള്ള ട്യൂഷൻ സെന്‍ററുകളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരെ പുറത്താക്കി വിജിലൻസ് അന്വേഷണം നടത്തണം. ഇത്തരം സ്ഥാപനങ്ങൾക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ട്. എം എസ് സൊല്യൂഷൻസ് സി ഇ ഒ ഷുഹൈബ് പണം മുടക്കി ചോദ്യം ചോർത്തുകയാണെന്നും വിടി സൂരജ് ആരോപിച്ചു.

ഷുഹൈബ് വിവിധ ട്യൂഷൻ സെന്ററുകളിൽ ഇടനിലക്കാരെ വെച്ച് ചോദ്യപേപ്പർ നൽകാം എന്ന് പറഞ്ഞു പണം വാങ്ങുകയാണ്. സ്വകാര്യ ട്യൂഷൻ സെന്‍ററുകളെയും ഓണ്‍ലൈൻ ലേണിങ് പ്ലാറ്റ്ഫോമുകളെയും സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം. പരീക്ഷക്ക് മുമ്പായി ചോദ്യം വിശകലനം ചെയ്യുന്ന ഓൺലൈൻ പ്ലാറ്റുഫോമുകളുടെ നടപടി നിർത്തണം. വിദ്യാഭ്യാസ വകുപ്പിലെ മേളകൾ സ്പോൺസർ ചെയ്യുന്നത് ഇത്തരം സ്ഥാപനങ്ങളാണ്.ഡി ഡി ഇ ഉൾപ്പെടെയുള്ളവർ മുമ്പും റിപ്പോർട്ട്‌ നൽകിയിട്ടും നടപടി ഉണ്ടായില്ല. പരീക്ഷ റദാക്കിയില്ലെങ്കിൽ സമരത്തിലേക്ക് പോകും. എം എസ് സൊല്യൂഷനിൽ അശ്ലീല ഉള്ളടക്കം ഉണ്ടായിട്ടും അത് കണ്ടെത്താനോ, നടപടി എടുക്കാനോ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ലെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും വിടി സൂരജ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടാണ് വിജിലന്‍സ് എസ്‍പിക്കും ഗവര്‍ണര്‍ക്കും പരാതി നൽകിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ വീണ്ടും ശക്തമായ മഴ ; സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

0
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ള...

തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കയറുന്ന നടപ്പാലം അപകടാവസ്ഥയില്‍

0
തണ്ണിത്തോട് : തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കടക്കുന്ന നടപ്പാലം...

ഡൽഹിയിലെത്തി കെസി വേണു​ഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ കോൺഗ്രസിൽ വീണ്ടും സജീവമായിരിക്കെ...