കേരളത്തിൽ 18 സ്റ്റോപ്പുകളുമായി ഗോവയിലേക്ക് ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ട്രെയിൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ക്രിസ്മസ് അവധിയ്ക്ക് ഗോവയ്ക്ക് ട്രെയിനിൽ ഒരു ട്രിപ്പ് പോയാലോ? ഇനിയിപ്പോ ട്രെയിൻ ടിക്കറ്റ് കിട്ടുമോ എന്ന സംശയം ആണെങ്കിൽ ഇതാ നാഗർകോവിൽ നിന്ന് കേരളം വഴി ഗോവയിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് സതേൺ റെയിൽവേ. ഇരുദിശയിലേക്കും മൂന്നുവീതം സർവീസുകളുള്ള സ്പെഷ്യൽ ട്രെയിനിന് കേരളത്തിൽ 18 സ്റ്റോപ്പുകളാണുള്ളത്. ട്രെയിൻ സർവീസും സമയക്രമവും അറിയാം. ട്രെയിൻ നമ്പർ 06083 നാഗർകോവിൽ- മഡ്ഗാവ് ജങ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഡിസംബർ 23, 30, ജനുവരി 6 തീയതികളിൽ (ചൊവ്വാഴ്ചകളിൽ) പകൽ 11:40ന് നാഗർകോവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:50ന് മഡ്ഗാവിൽ എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 01:15 ഓടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ 02:42നാണ് കൊല്ലത്തെത്തുക.

03:43 കായംകുളം, 03:55 മാവേലിക്കര, 04:08 ചെങ്ങന്നൂർ, 04:20 തിരുവല്ല, 04:31 ചങ്ങനാശേരി, 05:02 കോട്ടയം, 06:10 എറണാകുളം, 06:43 ആലുവ, 08:18 തൃശൂർ, 09:05 ഷൊർണൂർ, 09:54 തിരൂർ, 10:37 കോഴിക്കോട്, 11:14 വടകര, 11:34 തലശേരി, 12:37 കണ്ണൂർ, 01:38 കാസർകോട് എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റോപ്പുകളിൽ ട്രെയിൻ എത്തുന്ന സമയം. തുടർന്ന് 02:15 മംഗളൂരു ജങ്ഷൻ, 03:30 സൂറത്കൽ, 04:10 ഉഡുപ്പി, 04:40 കുന്ദപുര, 05:02 മൂകാംബിക റോഡ്, 05:30 മുരുഡേശ്വർ, 06:08 കുംത, 07:08 കർവാർ സ്റ്റേഷനുകൾ പിന്നിട്ടാണ് ട്രെയിൻ 08:50ന് മഡ്ഗാവ് ജങ്ഷനിലെത്തുക. മഡ്ഗാവ് ജങ്ഷൻ – നാഗർകോവിൽ എക്സ്പ്രസ് ഡിസംബർ 24, 31 ജനുവരി 7 തീയതികളിലാ (ബുധനാഴ്ച) ണ് സർവീസ് നടത്തുക. മഡ്ഗാവിൽ നിന്ന് രാവിലെ 10:15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11 മണിയ്ക്ക് നാഗർകോവിൽ എത്തും. മടക്കയാത്രയിൽ വൈകീട്ട് 06:39ന് കാസർകോട് എത്തുന്ന ട്രെയിൻ കണ്ണൂർ 08:02, തലശേരി 08:24, വടകര 08:54, കോഴിക്കോട് 09:37, തിരൂർ 10:34, ഷൊർണൂർ 11:45, തൃശൂർ 12:45 എന്നീ സ്റ്റേഷനുകൾ പിന്നിട്ട് 01:38നാണ് ട്രെയിൻ ആലുവയിലെത്തുക.

02:05 ഓടെ എറണാകുളത്തെത്തുന്ന ട്രെയിൻ 03:15 കോട്ടയം, 03:33 ചങ്ങനാശേരി, 03:47 തിരുവല്ല, 03:58 ചെങ്ങന്നൂർ, 04:12 മാവേലിക്കര, 04:33 കായംകുളം, 05:17 കൊല്ലം, 06:55 തിരുവനന്തപുരം സെൻട്രൽ എന്നിങ്ങനെയാണ് ട്രെയിൻ കേരളത്തിലെത്തുന്ന സമയം. തുടർന്ന് 11 മണിയോടെ ട്രെയിൻ നാഗർകോവിൽ എത്തിച്ചേരും. രണ്ട് എസി ത്രീ ടയർ കോച്ചുകൾ, 15 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിങ്ങനെയാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഭാര്യ 5 കോടി ആവശ്യപ്പെട്ടു’ ; ഭഗവന്ത് മൻ രാജിവെക്കണമെന്ന്...

0
ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം....

പൂജപ്പുര ജയിലിലെ ഓണാഘോഷം : ഡിജെ പാർട്ടിക്കിടെ ജീവനക്കാർ തമ്മിലടി ; ഒരാൾക്ക് പരിക്ക്

0
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെ...

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നു ; വാഹന ഫിറ്റ്‌നെസ് പരിശോധിക്കാൻ ക്യാമറയും സെൻസറും

0
ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ്...

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...