ചുങ്കപ്പാറയിൽ അനധികൃത നിർമ്മാണം വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചുങ്കപ്പാറയിൽ തോടും റോഡും കയ്യേറിയുള്ള അനധികൃത കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമായിട്ടും അധികൃതർ ഉറക്കത്തിൽ. പൊന്തൻപുഴ – ചുങ്കപ്പാറ റോഡിൽ ഊരുകുഴി തോടും റോഡും കയ്യേറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയിലാണ് നടക്കുന്നത്. നിശ്ചിത ദൂരപരിധി പാലിച്ചു നിർമ്മാണം നടത്തുന്നതിന് അനുവാദം വാങ്ങിക്കുന്നവർ പിന്നീട് എല്ലാം നിയമങ്ങളും ലംഘിച്ചാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. എല്ലാം അറിയുന്ന ബന്ധപ്പെട്ട അധികാരികളാകട്ടെ ഇതൊന്നും ഞങ്ങൾ കണ്ടിട്ടില്ലെന്ന മട്ടിലുമാണ്. ഊരുകുഴി തോട്ടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് തോട് അളന്ന് തിരിക്കുന്ന നടപടികൾ നടന്നു കൊണ്ടിരിക്കെയാണ് ഈ നിയമലംഘനം നടക്കുന്നതും.

കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരം അനധികൃത കെട്ടിട നിർമ്മാണം നടക്കുന്നതായി പരാതികൾ ഉണ്ടെങ്കിലും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വികരിക്കുന്നത്. തോട് കയ്യേറി അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നൽകാൻ അധികൃതർ കൂട്ടുനിൽക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. വീട് വെച്ചിട്ട് നമ്പറിടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ ചെന്നാൽ നിരവധി തടസ്സങ്ങൾ പറയുന്നവർ അനധികൃത നിർമ്മാണങ്ങൾക്ക് യഥേഷ്ടം അനുമതി നൽകുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. തോട് കയ്യേറിയുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...

സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് പോലീസിലെ...

0
തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന...

ആദിവാസികൾക്ക് ഓണക്കോടി , ഉത്തരവ് സർക്കാർ തിരുത്തി

0
തിരുവനന്തപുരം : ഓണക്കാലത്ത് 60 വയസ് മുതലുള്ള ആദിവാസി പട്ടികവര്‍ഗ...