തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണശിലാ ധ്വജം യു.ആർ.എഫ് ലോക റെക്കോര്‍ഡിലേക്ക്

For full experience, Download our mobile application:
Get it on Google Play

എടത്വ : തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണ ശിലാ ധ്വജം യു.ആർ.എഫ് വേൾഡ് റെക്കോര്‍ഡിലേക്ക്. കൃഷ്ണശിലാ ധ്വജത്തിന് യു.ആർ.എഫ് റെക്കോര്‍ഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ദേവി ക്ഷേത്രമാണ് തിരുപനയനൂർകാവ്. പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും സെപ്റ്റംബർ 27ന് 3ന് ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള നിർവഹിക്കും.

യു.ആർ എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ.സുനിൽ ജോസഫ്, യു.ആർ എഫ് വേൾഡ് റിക്കോർഡ് ഏഷ്യ ജൂറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള എന്നിവര്‍ പങ്കെടുക്കും. തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിലെ 44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രിൽ 3 നാണ് പ്രതിഷ്ഠിച്ചത്.

തിരുവൻവണ്ടൂർ തുളസി തീർത്ഥത്തിൽ ബാലു ശില്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തികരിച്ചതെന്ന് ക്ഷേത്രം മുഖ്യ കാര്യദർശി തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന,പി.ആർ വിശ്വനാഥൻ നായർ (ചെയർമാൻ),അഡ്വ.മുരളി മനോഹർ ( ലീഗൽ അഡ്വൈസർ ),കെ.ആർ ഗോപകുമാർ (പ്രസിഡന്‍റ്),മനോഹരൻ വെറ്റിലക്കണ്ടം (പി.ആർ.ഒ),അജികുമാർ കലവറശ്ശേരിൽ (സെക്രട്ടറി) എന്നിവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...