ആചാര്യന്മാരെ ആദരിച്ച്‌ പള്ളിയോട സേവാസംഘം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പള്ളിയോട നിര്‍മ്മാണം, വികസനം, പ്രചാരണം, നേതൃത്വം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവരെ പള്ളിയോട സേവാസംഘം ആദരിച്ചു. പള്ളിയോട സേവാസംഘത്തിന്റെ വികസന കാലഘട്ടത്തില്‍ ദീര്‍ഘകാലം നേതൃത്വം നല്‍കിയ സേവാസംഘം മുന്‍ പ്രസിഡന്റ്‌ ഡോ. കെ.ജി. ശശിധരന്‍ പിള്ളയെ ആദരിച്ചു. ഉതൃട്ടാതി ജലമേള വേദിയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്‌ പള്ളിയോട സേവാസംഘം ഉപഹാരം സമ്മാനിച്ചു. 18 വര്‍ഷത്തോളം ശശിധരന്‍ പിള്ള പള്ളിയോട സേവാ സംഘം പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ്‌ പാഞ്ചജന്യം ഓഡിറ്റോറിയം, ഓഫീസ്‌, മ്യൂസിയം നിര്‍മ്മാണം തുടങ്ങിയവ നടന്നത്‌. വള്ളസദ്യ നിരീക്ഷണസമതി അംഗമായും ജില്ലാ ക്യാന്‍സര്‍ സെന്റര്‍ ഡയറക്‌ടര്‍ കൂടിയായ ശശിധരന്‍പിള്ള പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

പള്ളിയോട ശില്‌പികളായ അയിരൂര്‍ ചെല്ലപ്പന്‍ ആശാരി, ചങ്ങങ്കരി വേണു ആശാരി എന്നിവരെയും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആദരിച്ചു. 25 പുതിയ ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മ്മാണം ഇവരുടെ നേതൃത്വത്തില്‍ ആറന്മുളയില്‍ നടന്നിട്ടുണ്ട്‌. 60 വയസ്‌ കഴിഞ്ഞ പള്ളിയോട ശില്‌പികള്‍ക്ക്‌ സാംസ്‌കാരിക വകുപ്പില്‍നിന്ന്‌ പെന്‍ഷന്‍ അനുവദിക്കാനുള്ള നടപടി പൂര്‍ത്തിയാകുന്നതായി മന്ത്രി അറിയിച്ചു. വഞ്ചിപ്പാട്ട്‌ രചനയിലും പ്രചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ആചാര്യന്‍ പ്രഫ. രാധാകൃഷ്‌ണപിള്ള ഇടനാടിനെ ആന്റോ ആന്റണി എം.പി. ആദരിച്ചു. വ്യക്‌തിത്വം. വഞ്ചിപ്പാട്ടുമായി ബന്ധപ്പെട്ട്‌ ധാരാളം പുസ്‌തകങ്ങളും ഓഡിയോ കാസറ്റ്‌, സിഡി എന്നിവയും അദ്ദേഹത്തിന്റെ സംഭാവനയില്‍ ഉള്‍പ്പെടുന്നു. ടോപ്‌ സിംഗര്‍ വിജയി ആറന്മുള സ്വദേശി ദേവനന്ദ രാജീവിനെ ഉപഹാരം നല്‍കി പള്ളിയോടസേവാസംഘം പ്രസിഡന്റ്‌ കെ.വി. സാംബദേവന്‍ ആദരിച്ചു. സെക്രട്ടറി പ്രസാദ്‌ ആനന്ദഭവന്‍, ട്രഷറര്‍ രമേഷ്‌ മാലിമേല്‍ വൈസ്‌ പ്രസിഡന്റ്‌ സുരേഷ്‌ കുമാര്‍ ജോ. സെക്രട്ടറി അജയ്‌ ഗോപിനാഥ്‌ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...