വെസ്റ്റ് ബാങ്കിലെ അൽ ജസീറ ഓഫീസിൽ ഇസ്രയേൽ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

വെസ്റ്റ് ബാങ്ക് : വെസ്റ്റ് ബാങ്കിലെ റാമല്ല ന​ഗരത്തിലുള്ള അൽ ജസീറയുടെ ഓഫീസില്‍ ഇസ്രയേല്‍ റെയ്ഡ്. 45 ദിവസത്തേക്ക് ബ്യൂറോ അടച്ചിടാന്‍ ഉത്തരവിട്ട് അൽ ജസീറ ടിവി റിപ്പോർട്ട് ചെയ്തു. ആയുധധാരികളും മുഖംമൂടി ധരിച്ചതുമായ ഇസ്രയേലി സൈനികരാണ് റെയ്ഡിനെത്തിയത്. എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫീസിൽ നിന്ന് ഇറങ്ങാനാണ് ഇസ്രയേലി സൈനികൻ അറബിയിൽ ആവശ്യപ്പെട്ടത്. ഈ നടപടിയ്ക്ക് പിന്നിലെ കാരണം അവർ വ്യക്തമാക്കിയില്ല അൽ ജസീറ റിപ്പോർട്ട് ചെയ്തു. അൽ ജസീറയുടെ ബ്യൂറോ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് ആയുധങ്ങളുമായി മുഖംമൂടി ധരിച്ച ഇസ്രയേലി സൈനികർ ബലമായി പ്രവേശിച്ചു. 45 ദിവസത്തെ അടച്ചുപൂട്ടൽ ഉത്തരവ് നെറ്റ്‌വർക്കിൻ്റെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അൽ-ഒമാരിക്ക് ഇന്ന് പുലർച്ചെകൈമാറി.

ഏകപക്ഷീയമായ സൈനീക തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നുവെന്ന് സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യാവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ലംഘിക്കുന്ന ക്രമിനല്‍ പ്രവർത്തിയെന്നാണ് അൽ ജസീറ ഇസ്രയേലി സൈന്യത്തിൻ്റെ ഈ നടപടിയെ വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് മെയ് മാസത്തിൽ അൽ ജസീറയെ രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ഇസ്രയേൽ നിരോധിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് റെയ്ഡ്. മെയ് മാസത്തിൽ അൽ ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേമിലെ ഹോട്ടൽ മുറിയിലും ഇസ്രായേൽ അധികൃതർ റെയ്ഡ് നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...