സിനിമാചിത്രീകരണത്തിനുപയോ​ഗിക്കുന്ന നോട്ടുകൾ നൽകി തട്ടിപ്പ് ; രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് പണം വാങ്ങിയ ശേഷം മുന്നിലും പുറകിലും യഥാർഥ നോട്ടുകളും ഇടയ്ക്ക് ഷൂട്ടിങ് ആവശ്യത്തിനുള്ള നോട്ടുകളും വെച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. സുന്ദർരാജ് (51), സുജിത്ത് എന്ന രഞ്ജിത്ത് (45) എന്നിവരാണ് പിടിയിലായത്. ഇവരുടെ താമസ സ്ഥലത്ത് നിന്ന് തട്ടിപ്പുനടത്താനായി സൂക്ഷിച്ചുവെച്ചിരുന്ന സിനിമാ ചിത്രീകരണത്തിനു മാത്രം ഉപയോഗിക്കുന്ന കെട്ടുകണക്കിന് നോട്ടുകൾ ഫോർട്ട് ഇൻസ്പെക്റ്റർ എസ്.എച്ച്.ഒ രാകേഷും സംഘവും പിടിച്ചെടുത്തു.

ഫോർട്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോത്തൻകോട് അണ്ടൂർക്കോണം പോസ്റ്റോഫീസ് റോഡിൽ വാടക വീട്ടിൽ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് വാടകവീട്ടിൽനിന്ന് നോട്ടുകൾ കണ്ടെത്തിയത്. ഷൂട്ടിങ്ങിനു മാത്രമേ ഉപയോഗിക്കാവൂ എന്ന് നോട്ടിനു മുകളിൽ അച്ചടിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഫോർട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽനിന്നു പണം വാങ്ങി മുന്നിലും പുറകിലും യഥാർഥ നോട്ട് വെച്ചതിനുശേഷം ഇടയ്ക്ക് ഷൂട്ടിങ് ആവശ്യത്തിനുള്ള നോട്ട് വെച്ച് പായ്ക്ക് ചെയ്തു കൊടുക്കുന്നതാണ് ഇവരുടെ രീതി. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് പ്രതികളുടെ യാത്ര. നോട്ടടിക്കാനായി ഉപയോഗിക്കുന്ന പ്രിന്റിങ്‌ മെഷീനും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റും പോലീസ് കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...