മൊബൈല്‍ കണക്ഷന്‍ എടുത്തവരെ വട്ടം ചുറ്റിച്ച് ബി.എസ്.എന്‍.എല്‍ ; വിളിച്ചാല്‍  കിട്ടില്ല, കിട്ടിയാല്‍ കേള്‍ക്കില്ല, കേട്ടാല്‍ കട്ടാകും – പത്തനംതിട്ടക്കാരുടെ ദുരിതം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൊബൈല്‍ കണക്ഷന്‍ എടുത്തവരെ വട്ടം ചുറ്റിച്ച് ബി.എസ്.എന്‍.എല്‍. വിളിച്ചാല്‍  കിട്ടില്ല, കിട്ടിയാല്‍ കേള്‍ക്കില്ല, കേട്ടാല്‍ ആശയവിനിമയം പൂര്‍ണ്ണമാക്കാന്‍ കഴിയില്ല – ഇതാണ് ബി.എസ്.എന്‍.എല്ലിന്റെ  പത്തനംതിട്ടയിലെ ഉപഭോക്താക്കളുടെ ഇപ്പോഴത്തെ അവസ്ഥ. സഹികെട്ട് പലരും ബി.എസ്.എന്‍.എല്‍ ഉപേക്ഷിച്ച് മറ്റ് സ്വകാര്യ നെറ്റ് വര്‍ക്കിലേക്ക് കുടിയേറി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബി.എസ്.എന്‍.എല്ലിന്റെ വളര്‍ച്ച താഴേക്കാണ്.

ഏറ്റവും വലിയ നെറ്റ് വര്‍ക്ക് ശ്രുംഗലയായിരുന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എല്ലിന് ഉണ്ടായിരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പോലും സ്വന്തമായി കെട്ടിടവും എക്സ്ചേഞ്ചുകളും ഉണ്ടായിരുന്നതിനാല്‍ ഏറ്റവും മെച്ചപ്പെട്ട സേവനമായിരുന്നു ഉപഭോക്താക്കള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. ഇന്ന് മിക്ക എക്സ്ചേഞ്ചുകളും പൂട്ടിയിട്ടിരിക്കുകയാണ്. ജീവനക്കാരെ പിരിച്ചുവിട്ടു. വളരെ കുറച്ച് ജീവനക്കാരെ വെച്ചുകൊണ്ടാണ്‌ ഇപ്പോള്‍ പ്രവര്‍ത്തനം. മെയിന്റനന്‍സ് വിഭാഗത്തിലും ജീവനക്കാള്‍ കുറവാണ്. എത്രയും വേഗം ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് ബി.എസ്.എന്‍.എല്‍. വിറ്റ് തുലക്കാനാണ് നീക്കം നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയില്‍ കോന്നി മണ്ഡലത്തെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു : അഡ്വ.കെ.യു ജനീഷ് കുമാര്‍...

0
കോന്നി : ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ട കോന്നിയില്‍ സഹായം...

സ്വന്തം പിടിപ്പുകേട് മറച്ചുവെക്കാൻ കോന്നി എം.എൽ.എ ശ്രമിക്കുന്നു : ഏബ്രഹാം വാഴയിൽ

0
കോന്നി : പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള ജ്യാള്യത...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം : സുരേഷ് കുഴിവേലില്‍

0
അയിരൂര്‍ : അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയില്‍ റാന്നി അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ...

പത്തനംതിട്ടയിൽ നാളെ തിരുവല്ല താലൂക്കിനും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...