കൊച്ചി: കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തിലുള്ള സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പീഡനമെന്ന് ആരോപണം. കാലടി അനിതാ വിദ്യാലയത്തിലെ കുട്ടികളാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിനും അദ്ധ്യാപകര്‍ക്കുമെതിരെ ആരോപണം ഉന്നയിക്കുന്നത്. പ്രിന്‍സിപ്പലിന്റെയും മറ്റ് അദ്ധ്യാപകരുടെയും മാനസിക പീഡനത്തില്‍ കുട്ടികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാവുകയാണ്. മാതാപിതാക്കളോട് കുട്ടികള്‍ വിവരം പറയുമെങ്കിലും ആരും പരാതിയുമായി രംഗത്തെത്തുന്നില്ല. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ നേതാക്കളോട് വിവരം പറയുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ പെരുമ്പാവൂര്‍ ഏരിയാ കമ്മറ്റി സ്‌കൂള്‍ പ്രിന്‍സിപ്പലിന് കത്ത് കൈമാറി ചര്‍ച്ച നടത്തുകയും ചെയ്തു.
കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തിലുള്ള സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പീഡനo
RECENT NEWS
Advertisment



























