സ്വർണ്ണക്കടത്ത് : കസ്റ്റംസ് ഓഫീസുകൾക്കും അസിസ്റ്റന്റ് കമ്മീഷണർക്കും സിഐഎസ്എഫ് സുരക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ കസ്റ്റംസ് ഓഫീസിന്റെ സുരക്ഷ വർധിപ്പിച്ചു. സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല. ഇവർ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ എത്തി ചുമതലയേറ്റു. സ്വർണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിക്കും സിഐഎസ്എഫ് സുരക്ഷ ഏർപ്പെടുത്തി.

ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഫ്ലാറ്റിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സഹോദരന്റെ ഫോണിലേക്ക് കോൾ വന്നിരുന്നു. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിർദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്.

കസ്റ്റംസ് ഇക്കാര്യം എൻഐഎയെ അറിയിച്ചു. കേരളാ പോലീസിന്റെ സഹായവും തേടി. കേരളത്തിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. അവസാന ഘട്ടത്തിൽ കർണ്ണാടക പോലീസിന്റെ സഹായവും തേടിയിരുന്നു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...