ഇടുക്കി രാജാക്കാട് സ്വദേശി ക്വാറന്റൈനിലിരിക്കെ തൃശൂരിലെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഇന്ന് ക്വാറന്റൈന്‍ അവസാനിക്കാനിരിക്കെ മുംബൈ മലയാളി തൃശൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. മുംബൈയില്‍ സാകിനാക്കയില്‍ താമസിക്കുന്ന ജോണ്‍സന്‍ ജോസഫാണ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ എം ജി റോഡിലുള്ള നാഷണല്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 64 വയസ്സായിരുന്നു. മരണ കാരണം വ്യക്തമല്ല. ഇയാള്‍ കേരളത്തിലെത്തി നിലവിലെ നിയമമനുസരിച്ചു ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശിയാണ്.

ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും നിരന്തരം ബന്ധപ്പെടുകയും വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്നതാണ്.  മുംബൈയില്‍ സാകിനാക്കയില്‍ മഹാവീര്‍ നിവാസില്‍ താമസിച്ചിരുന്ന ജോണ്‍സണ്‍ വിവാഹിതനാണെങ്കിലും കുട്ടികളില്ല. മുംബൈയിലെ വീട്ടിലുള്ള ഭാര്യക്കും മരണ കാരണം വ്യക്തമല്ല. മുംബൈയില്‍ ചിട്ടിയും ബന്ധപ്പെട്ട പണമിടപാടുകളുമായി കഴിയുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...