സൗജന്യ കിറ്റ് നിറയ്ക്കുന്നവര്‍ക്ക് പണം നല്‍കുമെന്ന് സിഐടിയു നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സപ്ലൈകോയുടെ സൗജന്യ ധാന്യക്കിറ്റ് നിറയ്ക്കുന്നവര്‍ക്ക് പണം നല്‍കുമെന്നും അതിനുള്ള തുക മാറ്റിവെച്ചിരിക്കുകയാണെന്നും സി.ഐ.ടി.യു നേതാവ് . കിഴക്കേക്കോട്ട പീപ്പിള്‍സ് ബസാറിലെ സീനിയര്‍ അസിസ്റ്റന്റായ അനില്‍ കുമാറാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.

നിരവധി പരാതികള്‍ ലഭിച്ചതോടെ ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജപ്രചാരണം നടത്തിയ അനില്‍ കുമാറിനെ കണ്ടുപിടിച്ചത്. മന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ഷാജി ഒരു മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്ത ശേഖരിക്കാന്‍ വിളിക്കുന്നുവെന്ന രീതിയില്‍ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

സൗജന്യ ധാന്യ കിറ്റ് തയ്യാറാക്കുന്നത്  സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ചാണ്. എന്നാല്‍ ജോലി ചെയ്താല്‍ അതിന് പണം ലഭിക്കു,  ഇതിനുള്ള തുക മാറ്റിവെച്ചിട്ടുണ്ടെന്നാണ് അനില്‍ കുമാര്‍ പറയുന്നത്. ഇക്കാര്യം ഇയാള്‍ കിറ്റ് നിറയ്ക്കാനെത്തുന്ന പലരോടും പറയുന്നുണ്ട്. ഇതാണ് പരാതിക്ക് അടിസ്ഥാനമായതും അന്വേഷണത്തിന് ഇടയാക്കിയതും.
പാക്ക് ചെയ്യുന്ന ജോലിക്കായി ഓരോ ഡിപ്പോകളിലും 25 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ കിറ്റ് തയ്യാറാക്കുന്നവര്‍ക്കുള്ള ഭക്ഷണത്തിനും വാഹന സൗകര്യം നല്‍കുന്നതിനും വേണ്ടിയാണ് തുക നീക്കിവെച്ചിരിക്കുന്നതെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. മുമ്പും അനില്‍ കുമാറിനെതിരെ അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്. ക്രിമിനല്‍ കേസിലും ഇയാള്‍ പ്രതിയാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...