Tuesday, November 28, 2023 7:19 pm

ജോലിക്ക് വരാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്പളം വാങ്ങി ; ബെവ്കോയിലെ സിഐടിയു സംസ്ഥാന നേതാവിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം : ജോലിക്ക് വരാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്പളം വാങ്ങിയ ബെവ്കോയിലെ സിഐടിയു സംസ്ഥാന നേതാവിന് സസ്പെന്‍ഷന്‍. തൃശൂര്‍ വെയര്‍ഹൗസിലെ ലേബലിംഗ് തൊഴിലാളിയും ബെവ്കോയിലെ സിഐടിയു സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ കെവി പ്രതിഭയെ ആണ് ബെവ്കോ ആറുമാസത്തേക്ക് സസ്പെന്‍റ് ചെയ്തത്. വിദേശ മദ്യത്തൊഴിലാളി യൂണിയന്‍ സിഐടിയുവിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് കെവി പ്രതിഭ.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

പ്രതിഭ ജോലി ചെയ്യുന്ന തൃശൂര്‍ വെയര്‍ ഹൗസില്‍ 2020 ഡിസംബര്‍ 26,28,29 തീയ്യതികളില്‍ ജോലിക്കെത്തിയിരുന്നില്ല. 2021 സപ്തംബര്‍ 25 നും ജോലി ചെയ്തില്ല. എന്നാല്‍ ഈ ദിവസങ്ങളില്‍ പ്രതിഭ പേരിന് നേരെ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി ഒപ്പിട്ടെന്നാണ് കണ്ടെത്തൽ. ഹാജര്‍ പുസ്തകത്തില്‍ തിരുത്തല്‍ വരുത്തിയത് വ്യാജരേഖ ചമയ്ക്കലായി കാണിച്ച് പത്തുമാസം മുമ്പ് ബെവ്കോയിലെ തൃശൂര്‍ ജില്ലാ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഈ റിപ്പോര്‍ട്ട് രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് ബെവ്കോ ആസ്ഥാനത്ത് പൂഴ്ത്തി.

ഒടുവില്‍ ബെവ്കോ തലപ്പത്ത് മാറ്റമുണ്ടായതോടെ വ്യാജ രേഖ ചമച്ച് ഒപ്പിട്ട സിഐടിയു നേതാവിനെ സസ്പെന്‍റ് ചെയ്യുകയായിരുന്നു. തൃശൂര്‍ വെയര്‍ ഹൗസില്‍ ലേബലിംഗ് കരാര്‍ തൊഴിലാളി കയറിയ പ്രതിഭയെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. പ്രതിഭ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പാസ്പോര്‍ട്ടില്‍ വയസ്സ് തിരുത്തി എന്ന പരാതിയില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസ്...

കണ്ണൂരുകാർ ഡബ്ലിനിലേക്ക് ഒഴുകിയെത്തി! ഐറീഷ്‌ജനതയെ അത്ഭുതപ്പെടുത്തി പാട്ടും ഡാൻസും ശിങ്കാരിമേളവുമായി അയർലണ്ടിലെ കണ്ണൂർ...

0
ഡബ്ലിൻ : ഡാൻസും പാട്ടും ശിങ്കാരിമേളവുമായി ഐറീഷ് ജനതയെ അത്ഭുതപ്പെടുത്തിയ കണ്ണൂർ...

എം എൻ കേരളത്തിൻ്റെ അടിസ്ഥാന വികസനങ്ങൾക്ക് ശിലയിട്ടു : ടി ടി ജിസ്മോൻ

0
പന്തളം: സിപിഐ നേതാവും മന്ത്രിയുമായിരുന്ന എം എൻ ആണ് കേരളത്തിൻ്റെ അടിസ്ഥാന...

തിരുവനന്തപുരം വേളിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം

0
തിരുവനന്തപുരം : വേളിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം. വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ...