പത്തനംതിട്ട: പത്തനംതിട്ട നഗരസഭ പരിധിയിലെ ഓഫീസ് സമുച്ഛയങ്ങൾ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ഓഫീസ് സമുച്ചയങ്ങളിൽ സ്ഥാപിക്കുന്ന പോർട്ടബിൾ ബയോ ബിന്നിലേയ്ക്ക് ജൈവ മാലിന്യം എത്തിക്കുന്നതിനായി ഓരോ ഓഫീസിലും വെയ്ക്കേണ്ട ബയോ ബിന്നുകളുടെ വിതരണോദ്ഘാടനം കളക്ടർ നിർവഹിച്ചു. കലക്ടറേറ്റിലെ ഹുസൂർ ശിരസ്തർക്ക് ആദ്യ ബിൻ കൈമാറിയാണ് കളക്ടർ ഉദ്ഘാടനം നടത്തിയത്. തുടർന്ന് ഹരിത കർമ്മ സേന അംഗങ്ങൾ എല്ലാ ഓഫീസുകളിലും ബിന്നുകൾ എത്തിച്ചു. ചടങ്ങിൽ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ്, വാർഡ് കൗൺസിലർ സിന്ധു അനിൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ പി, ജില്ലാ ജോയിൻ്റ് ഡയറക്ടർ കാര്യലയം സൂപ്രണ്ട് സതീഷ്, സ്പെഷ്യൽ തഹസീൽദാർ എൽ എ തഹസീൽദാർ റജീന എസ്, ശിചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നിഫി എച്ച് ഹക്ക്, പ്രോഗ്രാം ആഫീസർ അജയ് കെ ആർ, കെ എസ് ഡബ്ള്യൂ എം പി സോഷ്യൽ ആന്റ് കമ്മ്യൂണിക്കേഷൻ മാനേജർ ശ്രീവിദ്യ എം ബി, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ദിലീപ്, പ്രോഗ്രാം നോഡൽ ആഫീസർ മഞ്ചു സക്കറിയ, ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻ്റ് ഷീന ബീവി, സെക്രട്ടറി ബിന്ദു കെ, ഗ്രീൻ വില്ലെജ് സീനിയർ പ്രോജക്റ്റ് കോർഡിനേറ്റർ പ്രസാദ് കെ എസ് എന്നിവർ സംബന്ധിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1