ചെറിയ പെരുന്നാൾ ദിനത്തിലും കുടിവെള്ളമില്ലാതെ നഗരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ചെറിയ പെരുന്നാൾ ദിനത്തിൽ പോലും കുടിവെള്ള വിതരണം ഇല്ലാതിരുന്നതിനാൽ വിശ്വാസികൾ ബുദ്ധിമുട്ടിയെന്നും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുവാൻ മന്ത്രിയായ സ്ഥലം എംഎൽഎയോ നഗരസഭയോ യാതൊരു ഉത്തരവാദിത്വവും ചെയ്യുന്നില്ലെന്നും മുൻ നഗരസഭാ ചെയർമാൻ അഡ്വ.എ. സുരേഷ് കുമാർ പറഞ്ഞു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം തീർത്തും ഇല്ലാതായിട്ട് 6 ദിവസം കഴിഞ്ഞു.

പാമ്പൂരിപാറയിലെ വാൽവ് തകരാറായാതാണ് കാരണമായി അതോറിറ്റി പറയുന്നത്. ഇത്തരം സന്ദർഭങ്ങൾ ഉണ്ടായാൽ അടിയന്തിരമായി ബദൽ മാർഗങ്ങൾ കണ്ടെത്തി ജനങ്ങളുടെ പ്രയാസം പരിഹരിക്കേണ്ട ഉദ്യോഗസ്ഥർ അലസതയാണ് കാണിക്കുന്നത്.
ഫീൽഡിൽ പോയി പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഉദ്യോഗസ്ഥരില്ല. പൈപ്പ് പൊട്ടി വെള്ളം പോകുന്നത് വിളിച്ചു പറഞ്ഞാൽ നന്നാക്കാൻ തൊഴിലാളികളില്ല. തങ്ങൾക്ക് കുടിശിക പണം ലഭിക്കാനുണ്ടെന്നാണ് കരാർ തൊഴിലാളികൾ പറയുന്നത്.

ഇത്തരം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയോ അവരുടെ ഭാഗം കേൾക്കാനോ ജില്ലാ ആസ്ഥാനത്ത് ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. ജില്ലാ കളക്ടർ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഇതിനായി പ്രത്യേക യോഗം വിളിക്കണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

0
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ...

പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം : എംഎ ബേബി

0
ദില്ലി: ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും...

വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എം സ്വരാജ്

0
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഓരോ...

മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

0
പാലക്കാട്: പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി...