സിവില്‍ പോലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിവില്‍ പോലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് റിപോര്‍ട്ട്. പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.സി അനീഷിനെ (36) ആണ് ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയാണ് അനീഷ്. ഉച്ചയ്ക്ക് ഡ്യൂടി കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിന് ശേഷം ഒന്നാം നിലയിലേക്ക് കയറി പോവുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് നോക്കുമ്പോഴാണ് തൂങ്ങിയ നിലയില്‍ അനീഷിനെ കണ്ടത്.

ഉടന്‍ തന്നെ അഴിച്ചിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലി സ്ഥലത്ത് മാനസിക സമ്മര്‍ദം താങ്ങാവുന്നതിന് അപ്പുറമായിരുന്നുവെന്ന് അനീഷ് വീട്ടുകാരോട് പറയാറുണ്ടായിരുന്നുവെന്നാണ് വിവരം. മൂന്നു ദിവസം മുന്‍പ് ഡോക്ടറെ കണ്ടിരുന്നു. സമ്മര്‍ദം അകറ്റുന്നതിന് മൂന്നു ദിവസത്തേക്കുള്ള മരുന്നും വാങ്ങിയിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. വളരെ നല്ല സ്വഭാവമുള്ള ഉദ്യോഗസ്ഥനായിരുന്നു അനീഷെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. എല്ലാ കാര്യങ്ങളിലും കണിശതയും കൃത്യതയും പുലര്‍ത്തിയിരുന്നു. മേലുദ്യോഗസ്ഥരില്‍ ചിലര്‍ തനിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നാണ് അറിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...