സമൂഹ സേവനം ഉറപ്പാക്കാൻ ശ്രമിക്കും ; സിവിൽ സർവീസ് ആറാം റാങ്കുകാരി മീര പറയുന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : സമൂഹ സേവനം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് സിവിൽ സർവീസ് ആറാം റാങ്കുകാരി കെ. മീര. അധ്യാപകരുടെ മികവാർന്ന പരിശീലനം മൂലമാണ് നേട്ടം കൈവരിക്കാനായത്. കൊവിഡ് കാലത്ത് നാടിനായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം സിവിൽ സർവീസ് പരീക്ഷയിൽ സ്വപ്ന നേട്ടം കരസ്ഥമാക്കിയ കെ.മീരയുടെ വാക്കുകളാണിത്.

മീര ബംഗളൂരുവിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന് ആദ്യമായി ആഗ്രഹ ഉദിക്കുന്നത്. അധ്യാപികയായ അമ്മയുടെ പ്രചോദനവും മീരയുടെ ആഗ്രഹത്തിന് ഊർജം നൽകി. നാലാം പരിശ്രമത്തിലാണ് മീര റാങ്ക് സ്വന്തമാക്കിയത്. തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലെ 2016 ബാച്ച് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ് കെ.മീര.

വിവിധ ഇടങ്ങളിലായിട്ടായിരുന്നു ഐ.എ.എസ് കോച്ചിങ്. 2018 ൽ തിരുവനന്തപുരത്താണ് പരീക്ഷാ പരിശീലനം ആരംഭിച്ചത്. 2019 മുതൽ സ്വന്തമായി പഠിച്ചു. പരീക്ഷയുടെ അവസാന നാളുകളിൽ മാത്രമാണ് ദിവസവും ഏകദേശം ഒമ്പത് മണിക്കൂറോളം തുടർച്ചയായി പഠിച്ചതെന്ന് മീര പറയുന്നു.

ചെറുപ്പത്തിൽ അയർഫോഴ്‌സിൽ ചേരണമെന്നായിരുന്നു ആഗ്രഹം. എന്നാൽ മെഡിക്കൽ ലഭിക്കാത്തതോടെ ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. സിവിൽ സർവീസ് പരീക്ഷയിൽ മൂന്ന് തവണ പരാജയപ്പെട്ടെങ്കിലും കഠിന പ്രയത്നം തുടരാൻ തന്നെയായിരുന്നു മീരയുടെ തീരുമാനം. ആ പ്രയത്‌നം ലക്ഷ്യ സ്ഥാനത്തെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും മീര പറഞ്ഞു.

കേരള കേഡർ വേണമെന്നാണ് മീരയുടെ ആഗ്രഹം. തിരൂർ പോട്ടോർ കണ്ണമാട്ടിൽ വീട്ടിൽ ബിൽഡിങ് കോൺട്രാക്ടറായ രാമദാസന്റേയും മുണ്ടത്തിക്കോട് എൻ.എസ്.എസ് സ്‌കൂളിലെ അധ്യാപിക രാധികയുടേയും മകളാണ് മീര. സഹോദരി വൃന്ദ ബെഗളൂരുവിൽ ജോലി ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...