സിവില്‍ സപ്ലൈകോ വിഷു ഈസ്റ്റര്‍ റംസാന്‍ ചന്തകള്‍ തുടങ്ങിയില്ല : ആനുകൂല്യ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സിവില്‍ സപ്ലൈകോ വിഷു ഈസ്റ്റര്‍ റംസാന്‍ ചന്തകള്‍ തുടങ്ങിയില്ല ആനുകൂല്യ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ .എല്ലാവര്‍ഷവും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ രണ്ടാഴ്ചയിലേറെക്കാലം നടത്തിയിരുന്ന ഈസ്റ്റര്‍ – വിഷു – റമസാന്‍ ചന്തകള്‍ ഈ പ്രവശ്യം നടത്താതത് കൊണ്ട് സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധങ്ങള്‍ കുറഞ്ഞ നിരക്കിലും വാങ്ങാനുള്ള അവസരം ആയിരുന്നു ഇത്തരം ചന്തകള്‍ .അത് കൂടി ഇല്ലാതെ വന്നപ്പോള്‍ ജനങ്ങള്‍ വളരെ അധികം ബുദ്ധിമുട്ടിലായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സെസ്സ് വര്‍ദ്ധിപ്പിച്ചതി തെ തുടര്‍ന്ന് ഉള്ള വര്‍ദ്ധനവ് വേറെ അതിന്റെ കൂടെ സ്‌പെഷ്യല്‍ ചന്തകള്‍ കൂടി നിര്‍ത്തിയത് തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ‘കൂനിന്മേല്‍ കുരു ‘ ആയിരിക്കുന്നത്. ചന്തകള്‍ ആരംഭിക്കുന്നതിന് അടിയന്തിരമായി വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ.എന്‍.റ്റി.യു.സി അടൂര്‍ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു .ജി.കെ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ആര്‍.സുകുമാരന്‍ നായര്‍ , അങ്ങാടിക്കല്‍ വിജയകുമാര്‍ , പി.കെ മുരളി, ജോണ്‍ മുണ്ടപ്പള്ളി, സജി കെ സൈമണ്‍, ബാബുരാജ്, വിഷ്ണു പ്രസാദ്, സുകുമാരകുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...