കോക്രോച്ച് ജനതാ പാർട്ടിയിൽ പിളർപ്പ് ; ‘ടീം കെജ്‌രിവാൾ’ എന്ന് ആരോപണം, വിമതർ CJP-D രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വിമത നീക്കത്തെ തുടർന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി പിളര്‍ന്നു. അഭിജിത് ദീപകേ നയിക്കുന്ന സിജെപി, ടീം കെജ്‌രിവാളാണെന്ന് ആരോപിച്ചാണ് വിമതരുടെ നീക്കം. സിജെപി വോളന്റിയറായിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തില്‍ CJP-D(കോക്രോച്ച് ജനതാ പാര്‍ട്ടി ഡെമോക്രാറ്റിക്ക്) എന്ന പുതിയ കൂട്ടായ്മ രൂപീകരിച്ചു. പ്രതിഷേധക്കാരെ എല്ലാം തഴയുന്ന നിലപാടാണ് അഭിജിത് ദീപ്ക സ്വീകരിച്ചതെന്ന് ബ്രഹ്മ്ഭട്ട് ആരോപിക്കുന്നു. യുവജനങ്ങള്‍ നയിച്ച് ഒരു പ്രസ്ഥാനത്തെ ടീം കെജ്‌രിവാളാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സിജെപിയുടെ നേതൃത്വത്തിലുള്ളവര്‍ മുമ്പ് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെന്നും ബിജെപിയെ എതിര്‍ക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യമെന്നും ബ്രഹ്മ്ഭട്ട് അവകാശപ്പെട്ടു.

നിലവില്‍ ബ്രഹ്മ്ഭട്ടിന്റെ ആരോപണങ്ങളില്‍ സിജെപിയോ ദീപ്‌കെയോ പ്രതികരിച്ചിട്ടില്ല.ദീപ്കെ നയിക്കുന്ന സിജെപി നേതൃത്വം പ്രസ്ഥാനത്തെ വിറ്റുവെന്നും അവര്‍ രൂപീകരിച്ച 12 അംഗ സംഘത്തില്‍ എട്ടുപേരും ആം ആദ്മിയുമായി ബന്ധമുള്ളവരാണെന്നും ബ്രഹ്മ്ഭട്ട് ആരോപിക്കുന്നു. ബാക്കിയുള്ളത് ഒരു പെണ്‍ സുഹൃത്തും കോളേജിലെ മറ്റ് സുഹൃത്തുകളുമാണെന്നും ബ്രഹ്മ്ഭട്ട് പറയുന്നു. ദേശീയതലത്തില്‍ സംഘടനയ്ക്ക് വലിയ ഘടന ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിവിധ സംസ്ഥാനത്ത് നിന്നുമുള്ള വോളന്റിയര്‍മാരും പ്രതിഷേധക്കാരുമാണ് പ്രതിനിധികളായി എത്തേണ്ടതെന്നും ബ്രഹ്മ്ഭട്ട് പറഞ്ഞു. നേതൃത്വത്തെ തിരഞ്ഞെടുക്കേണ്ടത് ‘ഹൈക്കമാന്‍ഡ്’ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി

0
കോട്ടയം: കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി. കോട്ടയത്തെ ജില്ലാ നേതാക്കള്‍ പാര്‍ട്ടിവിട്ടു....

കേരള പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ക്ക് 1038 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

0
തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...

ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് ; അന്വേഷണമാരംഭിച്ച് വിജിലൻസ്

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്‍റെ അവസാന കാലത്ത് നടന്ന വിവാദ ബ്ലീച്ചിങ്...