പോലീസ് കസ്റ്റഡിയിൽ ഉള്ളവരെ കാണാൻ അഭിഭാഷകരെ അനുവദിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ഉള്ളവരുടെ പട്ടിക നൽകുന്നില്ലെന്നും സിജെപി വക്താവ് സൗരവ് ദാസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലി പോലീസിനെതിരെ ആരോപണവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി). പോലീസ് കസ്റ്റഡിയിൽ ഉള്ളവരെ കാണാൻ അഭിഭാഷകരെ അനുവദിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ഉള്ളവരുടെ പട്ടിക നൽകുന്നില്ലെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. ദില്ലി പോലീസ് ഇതിന് തയ്യാറായില്ലെങ്കിൽ പൊലീസ് ആസ്ഥാനത്തിന് പുറത്ത് രാത്രി എട്ടുമണിമുതൽ സമാധാനപരമായി ധ‍ർണ നടത്തുമെന്നും സൗരവ് ദാസ് പറഞ്ഞു. താനും അശുതോഷ് രങ്കയും ദീപക് ബലിയാനും ധ‍ർണയിൽ പങ്കെടുക്കുമെന്നും സൗരവ് ദാസ് അറിയിച്ചു. അതേസമയം സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺ​ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരെയും ദില്ലി പോലീസ് നടപടിയെടുത്തു.

രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കളെയെല്ലാം പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. രാഹുൽ ​ഗാന്ധിയെ റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് എത്തിയത്. കൈകള്‍ കൂട്ടിക്കെട്ടി പ്രതിഷേധിച്ച എംപിമാ‍ർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിന് പ്രധാനമന്ത്രി ഉത്തരം പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് അംഗങ്ങൾ

0
കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി....

കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അധിക്ഷേപം ഹീനമായ നടപടി : പ്രൊഫ.പി.ജെ കുര്യൻ

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച...

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍ ; കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ...