മൃഗസംരക്ഷണ മേഖലയില്‍ കുടുംബശ്രീയുടെ ഇടപെടല്‍ അഭിനന്ദനീയം : അബിന്‍ വര്‍ക്കി എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ അഭിനന്ദനീയമായ ഇടപെടല്‍ നടത്തുന്ന കുടുംബശ്രീ രണ്ടര പതിറ്റാണ്ടായി ലോകത്തിന് മാതൃകയായ സ്ത്രീശാക്തീകരണ കൂട്ടായ്മയാണെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘ജീവനം 2.0’ മൃഗസംരക്ഷണ ജീവനോപാധി സുരക്ഷ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും കുളനടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ മേഖലയിലെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക, കര്‍ഷകരുടെ സുസ്ഥിരമായ ഉപജീവനം ഉറപ്പാക്കുക, വനിതകളുടെ സാമ്പത്തിക ശാക്തീകരണം ശക്തിപ്പെടുത്തുക എന്നിവയാണ് ‘ജീവനം 2.0’ കാമ്പയിന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

കന്നുകാലികളുടെ ആരോഗ്യസംരക്ഷണം, ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക, ഗുണമേന്മയുള്ള ക്ഷീരോല്‍പന്നങ്ങളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്നിവയ്ക്ക് പദ്ധതി മുന്‍ഗണന നല്‍കുന്നു. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 53 ഗ്രാമീണ സി.ഡി.എസുകളിലും അഞ്ച് നഗര സി.ഡി.എസുകളിലും കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വൈവിധ്യമാര്‍ന്ന കന്നുകാലി വികസന-മൃഗാരോഗ്യ സംരക്ഷണ പ്രവര്‍ത്തനം സംഘടിപ്പിക്കും. മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വിവിധ ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുമാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

സി.ഡി.എസ് – ബ്ലോക്ക് തലങ്ങളില്‍ കന്നുകാലി മെഡിക്കല്‍ ക്യാമ്പ്, പ്രതിരോധ വാക്‌സിനേഷന്‍ ഡ്രൈവ്, മരുന്ന് വിതരണം, ഇന്‍ഫെര്‍ട്ടിലിറ്റി കെയര്‍, മാസ്റ്റിറ്റിസ് പ്രതിരോധ ക്യാമ്പ്, ഡീവോര്‍മിംഗ്, സാമ്പിള്‍ പരിശോധന എന്നിവ സംഘടിപ്പിക്കും. കുളമ്പുരോഗം, ബ്രൂസല്ലോസിസ്, ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ വാക്‌സിനുകളും ലഭ്യമാക്കും. കര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ ബാങ്കുകളുടെ സഹകരണത്തോടെ കുറഞ്ഞ പലിശനിരക്കിലുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കന്നുകാലി ഇന്‍ഷൂറന്‍സ്, വായ്പാ സൗകര്യം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

കുളനട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജ സന്തോഷ്, കുളനട സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്‍.ഡി ദീപ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ദീപു ഫിലിപ്പ് മാത്യു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍.വിമല്‍ ചന്ദ്രന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി.ഡി ആതിര, ജില്ലാ പ്രോഗ്രാം മാനേജര്‍ ചിഞ്ചു വി.ചെല്ലം, വനിത ക്ഷീരകര്‍ഷകര്‍, റിസോഴ്സ് പേഴ്സണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു. ‘പശു പരിപാലനവും പാല്‍ ഗുണനിലവാരവും’ എന്ന വിഷയത്തില്‍ കോട്ടയം റീജണല്‍ ഡയറി ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഒ.ബി മഞ്ജു ക്ലാസ് നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...