തിരുവനന്തപുരം : ജെ.ഡി.എസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് സി.കെ നാണു എം.എല്‍.എ. കാരണമില്ലാതെയാണ് തന്നോടൊപ്പം നിന്നവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും നാണു പറഞ്ഞു.അതേസമയം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച സി.കെ നാണു വിഭാഗം നേതാക്കള്‍ ഇന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെ കാണും.
ജെ.ഡി.എസ് വിമത വിഭാഗം ഇന്നലെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെ.ഡി.എസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന് സി കെ നാണു വ്യക്തമാക്കിയത് .നിലനില്‍പ്പിനായുള്ള ശ്രമമാണ് വിമത വിഭാഗം നടത്തുന്നത്. അവരെയും പാര്‍ട്ടിയെയും തനിയ്ക്ക് തള്ളാനാവില്ലെന്നും നാണു പറഞ്ഞു.
തങ്ങളാണ് ജെ.ഡി.എസ് ഔദ്യോഗിക വിഭാഗമെന്നും മാത്യു ടി തോമസ് വിഭാഗത്തിനെ എല്‍.ഡി.എഫ് യോഗങ്ങളിലേക്ക് വിളിക്കരുതെന്നും ആവശ്യപ്പെട്ടാണ് നാണു വിഭാഗം നേതാക്കാള്‍ ഇന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെ കാണുന്നത് .