സി.കെ റോഡ് പുനരുദ്ധാരണം ഒന്നിന് തുടങ്ങും : എല്‍.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: ചുങ്കപ്പാറ-കോട്ടാങ്ങല്‍ സി.കെ റോഡിന്‍റെ പുനരുദ്ധാരണം ഒന്നു മുതല്‍ ആരംഭിക്കുമെന്ന് എല്‍.ഡി.എഫ് അറിയിച്ചു. എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി റാന്നി എം.എല്‍.എയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടിയോളം രൂപ അനുവദിച്ചത്. കരാറുകാരന്‍റെ അനാസ്ഥമൂലം ജോലികള്‍ മുടങ്ങി കിടക്കുകയായിരുന്നു. കാല്‍നട യാത്ര പോലും ദുസഹമായ സാഹചര്യത്തില്‍ ആയിരുന്നു റോഡ്. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും എം.എല്‍.എയ്ക്കും നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ജോലികള്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സാഹചര്യം മുതലെടുത്ത് കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയും വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന നിലപാടുമാണ് സ്വീകരിക്കുന്നത്.

ഈ സാഹചര്യം ജനങ്ങള്‍ മനസിലാക്കണമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം അസീസ് റാവുത്തര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി എം.എം അന്‍സാരി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.പി സോമന്‍, ഐ.എന്‍.എല്‍ മണ്ഡലം പ്രസിഡന്‍റ് നജീബ് കൊല്ലംപറമ്പില്‍, ഷാനവാസ് ഖാന്‍, അലിയാര്‍ കാച്ചാണില്‍, ടി.കെ സുലൈമാന്‍, എം.എ ഷാജി, മജീദ് അമ്പാട്ടുകുന്നേല്‍, ഇല്യാസ് മോന്‍ പിച്ചപറമ്പില്‍, സുരേന്ദ്രന്‍ വെള്ളിക്കര, കെ.എം സാജു, നൗഷാദ് കാരിത്തറ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...