ഗവര്‍ണ്ണര്‍ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്നു : സി.കെ ശശിധരന്‍

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: കരിങ്കൊടി കാട്ടിയവര്‍ക്കെതിരെ തെരുവില്‍ പ്രതിഷേധിച്ച ഗവര്‍ണ്ണര്‍ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു. സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റിയുടെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രമസമാധാന വീഴ്ചയുണ്ടെന്ന് കാട്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിത്. സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ച് സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രത്തിന്‍റെ അജണ്ട നടപ്പിലാക്കാനുള്ള ഉപകരണമാണ് ഗവര്‍ണ്ണര്‍. ഇതുകൊണ്ടാണ് സര്‍ക്കാരുകളുടെ തലവനായി ഗവര്‍ണ്ണര്‍ പോലുള്ള അധികാരികള്‍ വേണ്ടെന്ന് സി.പി.ഐ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലം അസിസ്റ്റന്റ്  സെക്രട്ടറി അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം ഡി.സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, മണ്ഡലം സെക്രട്ടറി കെ സതീഷ്, പ്രകാശ് പി.സാം, പി.പി സോമന്‍,ബിജു ചെറുകോല്‍, നവാസ് ഖാന്‍, ഷിബു ലൂക്കോസ്, ശിവന്‍കുട്ടി നായര്‍, ഉഷാ ശ്രീകുമാര്‍, അനില്‍ കേഴപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

—————————————

ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രിയെ ‘കിങ്ങിണി മോന്‍’ എന്ന കമന്റിട്ട് ആക്ഷേപിച്ചു; CPIM പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

0
കോഴിക്കോട് : ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട സിപിഐഎം...

സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു ; BEVCOയ്ക്ക് ഉണ്ടാകുക കനത്ത നഷ്ടം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു....

കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകുന്നു ; പ്രതിഷേധവുമായി ബന്ധുക്കൾ

0
കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. അഞ്ചുമൃതദേഹങ്ങളുമായി ബന്ധുക്കള്‍...

മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു ; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

0
ഭോപ്പാല്‍ : രക്താര്‍ബുദത്തിന് ചികിത്സതേടിയ മൂന്ന് വയസുകാരന് മരുന്നിന് പകരം ഫോര്‍മാലിന്‍...