സിപിഐഎം-ബിജെപി ഡീലെന്ന കോൺഗ്രസ് ആരോപണത്തിൽ വ്യക്തത വേണം ; ഇൻഡ്യാ സഖ്യത്തിൽ കത്ത് നൽകി സിപിഐഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കും പിണറായി വിജയനുമെതിരെ ഉയർത്തിയ ഡീൽ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം. നാളെ ഇൻഡ്യാ സഖ്യം യോഗം ചേരാനിരിക്കെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിലാണ് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി കടുത്ത വിയോജിപ്പ് അറിയിച്ചത്. കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീൽ ആണെന്നും പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ ധാരണ ഉണ്ടാക്കിയെന്നും കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി തുടർച്ചയായി പിണറായിക്കെതിരെ ഇ.ഡി നടപടിയും ആവശ്യപ്പെട്ടിരുന്നു.

2023ൽ ഇൻഡ്യാ സഖ്യം രൂപീകരിച്ചത് മുതൽ അതിന്റെ വിജയത്തിനായി പ്രവർത്തിക്കുകയാണ് സിപിഐഎമ്മെന്നും കോൺഗ്രസ് നിലപാട് പ്രതിപക്ഷ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്നതാണെന്നും കത്തിലുണ്ട്. ഇൻഡ്യാ സഖ്യത്തിലെ മറ്റ് കക്ഷികൾക്കും കത്തിന്റെ പകർപ്പ് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...