കഞ്ചാവ് സംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടല്‍ : ഒരാള്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒറ്റപ്പാലത്ത് കഞ്ചാവ് ഉപയോഗിക്കുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക്  ഗുരുതര പരിക്ക്. വരോട് പ്രദേശത്ത് വച്ചാണ് കഞ്ചാവ് ഉപയോഗിക്കുന്ന സംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടിയത്. ബൈക്കില്‍ എത്തിയ ഒരു സംഘം മറ്റൊരു സംഘത്തെ ആക്രമിക്കുകയായിരുന്നു. ആക്രമിക്കുന്ന  സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇത്‌വരെ പിടികൂടാനായിട്ടില്ല. നാട്ടുകാരുടെ മൊഴിയെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന സംഘങ്ങള്‍ ഇവിടെ സജീവമാണ്. ഇതിനെതിരെ നാട്ടുകാരും വിവിധ ക്ലബ്ബുകളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് ഒറ്റയടിക്ക് സ്വർണ...

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...