നേഴ്‌സുമാരില്ലാത്ത കേരളമാകാന്‍ കാലതാമസം ഇല്ല ആരോഗ്യ വിദഗ്ദര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേഴ്‌സുമാരില്ലാത്ത കേരളമാകാന്‍ കാലതാമസം ഇല്ല ആരോഗ്യ വിദഗ്ദര്‍. കൊവിഡിന് ശേഷം കേരളത്തിലെ നേഴ്സുമാര്‍ കൂട്ടത്തോടെ വന്‍ ശമ്പളവും ഉയര്‍ന്ന ജീവിത നിലവാരവും തേടി യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകുന്നത് സര്‍ക്കാര്‍,​ സ്വകാര്യ ആശുപത്രികളെ വിഷമസന്ധിയിലാക്കുന്നു. വിദേശത്ത് മൂന്ന് ലക്ഷം രൂപ വരെയാണ് നേഴ്സുമാരുടെ ശമ്പളം. ഒമ്പത് മാസത്തിനിടെ 23,​000 നേഴ്സുമാര്‍ പോയി.

ഡിസംബറോടെ 35,​000 ആകും. ഇതോടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരുടെ ക്ഷാമം രൂക്ഷമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുമ്പ്വര്‍ഷം പരമാവധി 15,​000 നഴ്സുമാരാണ് വിദേശത്തേക്ക് പോയിരുന്നത്. സന്ദര്‍ശക വിസയില്‍ പോയി ജോലി നേടുന്നവരാണ് ഏറെയും. തിരുവനന്തപുരത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ നേഴ്സ് ജോലി രാജി വച്ച്‌ അമേരിക്കയിലേക്ക് പോയി. ക്ഷാമം രൂക്ഷമായതോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രി 35,​000 രൂപ അടിസ്ഥാന ശമ്പളം വാഗ്ദാനം ചെയ്ത് നേഴ്സുമാരെ വിളിച്ചിട്ടുണ്ട്.

നേഴ്സിംഗ് പഠനം വ്യാപകമാക്കണം
സര്‍ക്കാര്‍,​ സ്വകാര്യ മേഖലയില്‍ ജനറല്‍,​ ബി.എസ്‌സി നേഴ്സിംഗ് പഠനം വ്യാപകമാക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നേഴ്സുമാരില്ലാതെ ആശുപത്രികള്‍ പൂട്ടേണ്ടി വരുമെന്ന് ഐ.എം.എ തിരുവനന്തപുരം മുന്‍ പ്രസിഡന്റ് ഡോ.ജോണ്‍ പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

0
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട്...

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം...

0
റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ; മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും

0
തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ...

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...