ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്നു ; ഇസ്രായേലിന്​ വീണ്ടും കൂടുതൽ ആയുധങ്ങൾ കൈമാറാനൊരുങ്ങി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

ഗസ്സ: റഫ ആക്രമണ പദ്ധതിയിൽ ഉറച്ചുനിൽക്കുന്ന ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ കൈമാറാനുറച്ച്​ അമേരിക്ക. പുതുതായി 25 എഫ്​ 35 പോർവിമാനങ്ങളും എഞ്ചിനുകളും ഉൾപ്പെടെ രണ്ടര ബില്യൻ ഡോളറി​ന്റെ ആയുധങ്ങളാകും നൽകുക.ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറുമായി നടന്ന ചർച്ചകളുടെ അടിസ്​ഥാനത്തിലാണ്​ കൂടുതൽ ആയുധങ്ങൾ കൈമാറാനുള്ള അമേരിക്കൻ തീരുമാനം. ഇസ്രായേലി​ന്റെ താൽപര്യങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയെന്ന പ്രഖ്യാപിത നിലപാടി​ന്റെ ഭാഗമാണ്​ പുതിയ ആയുധ കൈമാറ്റമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ ഉദ്യാഗസ്​ഥരെ ഉദ്ധരിച്ച്​ വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തു. പോർ വിമാനങ്ങൾക്ക് പുറമെ 1800 ൽ അധികം എം.കെ 84 ബോംബുകളും ഇസ്രായേലിനു കൈമാറും.

റഫക്കു നേരെയുള്ള ഇസ്രായൽ ആക്രമണത്തിൽ എതിർപ്പുണ്ടെങ്കിലും ആയുധസഹായം നിർത്തി വെക്കേണ്ട സാഹചര്യം ഇല്ലെന്നാണ്​ ബൈഡൻ ഭരണകൂടത്തി​ന്റെ വിലയിരുത്തൽ. ഇതിനിടെ ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുകയാണ്​ ഇസ്രായേൽ. ഗസ്സ സിറ്റിയിൽ ഓടുന്ന കാറിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ഷുജയക്ക് സമീപമുള്ള സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...