മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശത്തിന് ശേഷം സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശത്തിന് ശേഷം സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ സംഘര്‍ഷം. മെസി സ്‌റ്റേഡിയം വിട്ടതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പരിപാടിയില്‍ മെസി പങ്കെടുത്തയുടനെ തന്നെ വേദി വിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. 10 മിനിറ്റിനപ്പുറം മെസി സ്റ്റേഡിയത്തില്‍ നിന്നിരുന്നില്ല. മെസിയെ കാണാനായില്ലെന്ന് ആരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്ത് കുപ്പികള്‍ എറിയുകയും ചെയ്തു. പോലീസിന് ജനങ്ങളെ നിയന്ത്രിക്കാനും സാധിച്ചില്ല.

5000 രൂപ മുതല്‍ 25,000 രൂപ വരെ നല്‍കി ടിക്കറ്റെടുത്താണ് തങ്ങള്‍ പ്രദര്‍ശനം മത്സരം കാണാന്‍ വന്നത്. പത്ത് മിനിറ്റിനകം മെസി മടങ്ങിയതോടെ സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. 11.15 ഓടെയാണ് മെസി സ്റ്റേഡിയത്തിലേക്ക് എത്തിയത്. പത്ത് മിനിറ്റകം തന്നെ മെസി മടങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായതോടെ മുന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും ബോളിവുഡ് താരം ഷാരൂഖ് ഖാനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...