കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു ; പത്താം ക്ലാസുകാരനായി തെരച്ചിൽ

For full experience, Download our mobile application:
Get it on Google Play

കർണാടക : കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ ചിക്കബെല്ലാപൂരിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേ ഒരു വർഷം മുൻപാണ് പെൺകുട്ടി ഹോസ്റ്റലിൽ ചേർന്നതെന്നാണ് വിവരം. ഹോസ്റ്റൽ രേഖകളുടെ പരിശോധനയിൽ നിന്ന് പെൺകുട്ടി സ്ഥിരമായി തിരിച്ചുവരാറില്ലെന്നും ബന്ധുവിനെ കാണാനെന്ന വ്യാജേന പുറത്തുപോകാറുണ്ടെന്നും പോലീസ് കണ്ടെത്തി.

പത്താം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടിയുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നു. രണ്ടുപേരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ആൺകുട്ടി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നേടി ബാംഗ്ലൂരിലേക്ക് മാറിയെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കുട്ടി മെഡിക്കൽ ചെക്കപ്പിന് വിധേയയായെങ്കിലും ഗർഭം കണ്ടെത്തിയിരുന്നില്ല. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭധാരണം അറിയുന്നത്. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....