‘ക്ലീന്‍ വാട്ടര്‍ ക്ലീന്‍ വെച്ചൂച്ചിറ’ ഓട്ടോമാറ്റിക് സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ച് ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓട്ടോമാറ്റിക് സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീന്‍ ആന്‍ഡ് ഇന്‍സിനിനേറ്റര്‍ സ്ഥാപിച്ച് ഹൈടെക് നേട്ടവുമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെയും ‘ക്ലീന്‍ വാട്ടര്‍ ക്ലീന്‍ വെച്ചുച്ചിറ’ പ്രോജക്ടിന്റെയും ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെഷീനുകള്‍ സ്ഥാപിച്ചു. വെച്ചൂച്ചിറ ബസ് സ്റ്റാന്‍ഡ് ശൗചാലയം പഞ്ചായത്ത് കാര്യാലയം, സെന്റ് തോമസ് ഹൈസ്‌കൂള്‍, എസ് എന്‍ ഡി പി ഹൈസ്‌കൂള്‍, എസ് എന്‍ ഡി പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്നം എം ടി വി എച്ച് എസ് എസ്, മണ്ണടിശ്ശാല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ മെഷീന്റെ സേവനം ലഭിക്കും. മെഷീനുകള്‍ സ്ഥാപിക്കാന്‍ ആറു ലക്ഷം രൂപ വിനിയോഗിച്ചു. നാണയം ഉപയോഗിച്ച് സാനിറ്ററി പാഡുകള്‍ വാങ്ങാനും ഉപയോഗിച്ചത് കത്തിച്ചു കളയാനും കഴിയുന്ന യൂണിറ്റുകളാണ്.

ആര്‍ത്തവ സമയത്തെ വെല്ലുവിളികളില്‍ ഒന്നാണ് ഉപയോഗിച്ച സാനിറ്ററി പാഡുകളുടെ ശരിയായ സംസ്‌ക്കരണം. ഓഫീസുകളിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളില്‍ യാത്ര ചെയ്യുമ്പോഴും ഇവ വലിയ ചോദ്യചിഹ്നമാണ്. ആര്‍ത്തവ ശുചിത്വത്തിലുണ്ടാകുന്ന ശ്രദ്ധക്കുറവ് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ആര്‍ത്തവ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക, ആര്‍ത്തവ ഉല്‍പന്നങ്ങള്‍, ആര്‍ത്തവ വിദ്യാഭ്യാസം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവയുടെ ലഭ്യതയെക്കുറിച്ചുള്ള അറിവുകള്‍ സമൂഹത്തില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. വീടുകളിലും സ്ഥാപനങ്ങളിലും നിന്നും സാനിറ്ററി പാഡ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നാപ്കിനുകള്‍ എന്നിവ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് 85 ലക്ഷം രൂപ ചെലവഴിച്ച് കമ്മ്യൂണിറ്റി ഇന്‍സിനേറ്റര്‍ സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി കുളത്തുമണ്ണില്‍ ബന്ധുകള്‍ തമ്മില്‍ സംഘര്‍ഷം : യുവാവിനെ ചവിട്ടി കൊലപ്പെടുത്തി

0
കോന്നി : ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 45 കാരന്‍ ചവിട്ടേറ്റ്...

മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും കീഴടങ്ങിയെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും...

റാന്നി വലിയകാവ് റോഡില്‍ തെങ്ങ് റോഡിലേക്ക് വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്

0
റാന്നി : റാന്നി വലിയകാവ് റോഡില്‍ സിറ്റാഡല്‍ സ്കൂള്‍ ജംഗ്ഷന് സമീപം തെങ്ങ്...

‘ഡല്‍ഹി ചലോ’ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

0
ന്യൂഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...