കാലാവസ്ഥ വ്യതിയാനം വന്യ ജീവികൾ നാട്ടിൽ ഇറങ്ങുന്നതിനെ സ്വാധീനിക്കുന്നു ; ഡോ. ആർ കമൽഹാർ ഐ എഫ് എസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കാലാവസ്ഥയിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകൾ വന്യ ജീവികൾ വനം വിട്ട് നാട്ടിൽ ഇറങ്ങുന്നതിനെ സ്വാധീനിക്കുന്നുണ്ടെന്ന് സതേൺ സർക്കിൾ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ ഡോ. ആർ കമൽഹാർ ഐ എഫ് എസ് പറഞ്ഞു. വന പ്രദേശത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മാധ്യമപ്രവർത്തകർക്കായി പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ സംഘടിപ്പിച്ച ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിംഹം ഒഴികെയുള്ള ബാക്കി എല്ലാ വന്യമൃഗങ്ങളും കേരളത്തിലെ വനങ്ങളിൽ ഉണ്ട്. വനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന് ഒറ്റക്ക് ഒരു തീരുമാനം എടുക്കാൻ കഴിയില്ല. കേന്ദ്ര അനുമതി കൂടി വേണം. വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുമ്പോൾ കാലാവസ്ഥ വ്യതിയാനം പ്രധാന പ്രശ്നമാണ്. ഇതിനെ കുറിച്ച് നാം ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.

റാന്നി ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ പി കെ ജയകുമാർ ശർമ ഐ എഫ് എസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് റിട്ട പ്രൊഫ. ഇ കുഞ്ഞികൃഷ്‌ണൻ വിഷയാവതരണം നടത്തി. കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ്, പത്തനംതിട്ട സോഷ്യൽ ഫോറെസ്റ്ററി അസിസ്റ്റന്റ് ഫോറെസ്റ്റ് കൺസർവേറ്റർ ബി രാഹുൽ, ആലപ്പുഴ സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് ഓഫീസർ പി കെ രാജേഷ്, സോഷ്യൽ ഫോറെസ്റ്ററി പത്തനംതിട്ട റേഞ്ച് ഓഫീസർ ജെ മുഹമ്മദ് സാബിർ, ആലപ്പുഴ സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ സുമീ ജോസഫ്, ബിജു കുര്യൻ തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...