ആകാശം തൊട്ട് ക്ലൗഡ് ലോഞ്ച്

For full experience, Download our mobile application:
Get it on Google Play

യുഎഇ: അനുദിനം വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ഖോർഫക്കാനിലെ പ്രധാന വിനോദകേന്ദ്രങ്ങളിലൊന്നാണ് ആകാശം തൊട്ട് നിൽക്കുന്ന ക്ലൗഡ് ലോഞ്ച്. സമുദ്രനിരപ്പിൽനിന്ന് 600 അടി മുകളിൽ സ്ഥിതിചെയ്യുന്ന ഈ നിരീക്ഷണ കേന്ദ്രത്തിന്റെ രൂപകൽപ്പനയ്ക്ക് പറക്കും തളികയോട് ഏറെ സാദൃശ്യമുണ്ട്. ഖോർഫക്കാൻ നഗരത്തിന്റെ കാഴ്ചകൾ ഇതിലും ഗംഭീരമായി ആസ്വദിക്കാൻ മറ്റൊരു സ്ഥലം ഇല്ലെന്ന് തന്നെ പറയാം. ക്ലൗഡ് ലോഞ്ചിൽനിന്നുള്ള നഗരത്തിന്റെ രാത്രി കാഴ്ചകൾ തീർച്ചയായും നേരിൽ കാണേണ്ട ഒന്നുതന്നെയാണ്. പർവത നിരകളുടെ മുഴുവൻ ഭംഗിയും ആവാഹിച്ച് അൽ സുഹുബ് വിശ്രമകേന്ദ്രത്തിൽ പകരംവെക്കാനില്ലാത്ത വാസ്തുവിദ്യയിലാണ് ക്ലൗഡ് ലോഞ്ച് നിർമിച്ചിട്ടുള്ളത്.

യു.എ.ഇ.യുടെ കിഴക്കൻ തീരത്തിന്റെയും ഒമാൻ ഉൾക്കടലിന്റെയും വിശാലമായ കാഴ്ചകൾ ഇവിടെനിന്ന് സന്ദർശകർക്ക് മതിവരുവോളം ആസ്വദിക്കാം. മലമുകളിലെ ശാന്തമായ അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കാനായി ഇവിടെ റസ്റ്ററന്റുകളും ഭക്ഷണ ട്രാക്കുകളുമുണ്ട്. സൂര്യാസ്തമയത്തിന്റെ അതിമനോഹര കാഴ്ചകൾ കാണാൻ ദിനംപ്രതി ഒട്ടേറെ ആളുകളാണ് ഇവിടേക്കെത്തുന്നത്. കുട്ടികൾക്കായി വിശാലമായ കളിസ്ഥലങ്ങളും ലോഞ്ചിലുണ്ട്. പ്രവേശനം സൗജന്യമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...