തിരുവനന്തപുരം : ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് കണ്ടതെന്നും ഏതെങ്കിലും കൂട്ടര്‍ക്ക് ആശങ്കയുള്ളതായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയയന്‍. ലീഗ് അല്ല വകുപ്പ് തീരുമാനിക്കുന്നതെന്നും മുസ്ലീംലീഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശമെന്നും പിണറായി പറഞ്ഞു.
മുസ്ലീം ജനവിഭാഗത്തിന് എന്നിലും ഈ സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു എന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് പൊതുവില്‍ കണ്ടത്. മുസ്ലീം ലീഗല്ല വകുപ്പ് തീരുമാനിക്കുന്നത്. ഇത് പൊതുവിലുള്ള ഒരു ആലോചനയുടെ ഭാഗമായിട്ട് എടുത്ത തീരുമാനമാണ്. നേരത്തെ കെ ടി ജലീല്‍ നല്ല നിലയിലായിരുന്നു വകുപ്പ് കൈകാര്യം ചെയ്തത് – മുഖ്യമന്ത്രി പറഞ്ഞു.