സി എം മെഗാക്വിസ് പത്തനംതിട്ട ജില്ലാതല മല്‍സരം നാളെ (ഫെബ്രുവരി നാല്)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ സാമൂഹ്യചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സി എം മെഗാ ക്വിസിന്റെ സ്‌കൂള്‍ /കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള പത്തനംതിട്ട ജില്ലാതല മത്സരം നാളെ (ഫെബ്രുവരി നാല്) കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ നടക്കും. സ്‌കൂള്‍തല മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിനും കോളജ്തല മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് 11.30 നും ആരംഭിക്കും. രാവിലെ 10 ന് സ്‌കൂള്‍തല മത്സരങ്ങളും ഉച്ചയ്ക്ക് 1.15 മുതല്‍ കോളജ്തല മത്സരങ്ങളും നടക്കും. സ്‌കൂള്‍തല മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 40 കുട്ടികള്‍ മല്‍സരിക്കും. പാസ് ചോദ്യങ്ങള്‍ക്ക് കാണികള്‍ക്ക് ഉത്തരം പറഞ്ഞ് സമ്മാനം നേടാന്‍ അവസരമുണ്ട്. കോളജ്തലത്തില്‍ 70 ടീമുകളില്‍ നിന്നായി 140 പേര്‍ പങ്കെടുക്കും.

ജില്ലയിലെ ആദ്യ മൂന്ന് സ്ഥാനം നേടുന്ന ടീമുകള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. സ്‌കൂള്‍തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളജ്തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനിക്കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികള്‍ക്ക് ലഭിക്കും. ജില്ലാതല മത്സര വിജയികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റുമുണ്ട്. മല്‍സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. മല്‍സരങ്ങളുടെ നിയമാവലി, ഘടന എന്നിവ ക്വിസ് മാസ്റ്റര്‍ വിശദീകരിക്കും.

കിസ് മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും. 30 ചോദ്യങ്ങളടങ്ങുന്ന പ്രിലിമിനറി എലിമിനേഷന്‍ റൗണ്ടുകള്‍ക്ക് ശേഷമായിരിക്കും അവസാന റൗണ്ട്. ടൈബ്രേക്കറിലേക്ക് നീങ്ങിയാല്‍ 10 ചോദ്യങ്ങള്‍ കൂടി നല്‍കും. വീണ്ടും സമനില വന്നാല്‍ പ്രാഥമിക 30 ചോദ്യങ്ങളിലെ നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങള്‍ പരിഗണിച്ച് വിജയികളെ പ്രഖ്യാപിക്കും. മൂല്യനിര്‍ണയത്തിന് ശേഷം മുഴുവന്‍ ചോദ്യങ്ങളും സദസില്‍ അവതരിപ്പിക്കും. പ്രിലിമിനറി റൗണ്ടില്‍ വിജയിക്കുന്ന ആറു ടീമുകളെ വേദിയിലേക്ക് ക്ഷണിച്ച് ഇന്ററാക്ടീവ് രീതിയിലാകും ഫൈനല്‍.

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തി സുതാര്യമായ രീതിയില്‍ പ്രശ്നോത്തരി നടത്തുന്നത്. കേരളത്തെ കുറിച്ചുള്ള വിദ്യാര്‍ഥികളുടെ ധാരണയും അവരുടെ അഭിമാനവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. സി-ഡിറ്റ് ആണ് സാങ്കേതിക സഹായം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...