സി എം മെഗാക്വിസ് പത്തനംതിട്ട ജില്ലാതല മല്‍സരം 4 ന് നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ സാമൂഹ്യചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സി എം മെഗാ ക്വിസിന്റെ സ്‌കൂള്‍ /കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള പത്തനംതിട്ട ജില്ലാതല മത്സരം 4 (ബുധന്‍) കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ നടക്കും. സ്‌കൂള്‍തല മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിനും കോളജ്തല മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് 11.30 നും ആരംഭിക്കും. രാവിലെ 10 ന് സ്‌കൂള്‍തല മത്സരങ്ങളും ഉച്ചയ്ക്ക് 1.15 മുതല്‍ കോളജ്തല മത്സരങ്ങളും ആരംഭിക്കും.

ജില്ലയിലെ വിജയികള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. സ്‌കൂള്‍തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളജ്തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനിക്കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികള്‍ക്ക് ലഭിക്കും. ജില്ലാതല മത്സര വിജയികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റുമുണ്ട്. മത്സരങ്ങളുടെ നിയമാവലി, ഘടന എന്നിവ ക്വിസ് മാസ്റ്റര്‍ വിശദീകരിക്കും. കിസ് മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും. പ്രിലിമിനറി എലിമിനേഷന്‍ റൗണ്ടുകള്‍ക്ക് ശേഷമായിരിക്കും അവസാന റൗണ്ട്.

പ്രിലിമിനറി റൗണ്ടില്‍ വിജയിക്കുന്ന ആറു ടീമുകളെ വേദിയിലേക്ക് ക്ഷണിച്ച് ഇന്ററാക്ടീവ് രീതിയിലാകും ഫൈനല്‍. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തി സുതാര്യമായ രീതിയില്‍ പ്രശ്നോത്തരി നടത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. സി-ഡിറ്റ് ആണ് സാങ്കേതിക സഹായം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...