ജില്ലയില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടപടി കാര്യക്ഷമമായി പൂര്‍ത്തിയാക്കി : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടപടി സമാധാനപരമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനുമോദന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് നടപടി കൃത്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ഉത്തരവാദിത്തം അഭിനന്ദനാര്‍ഹമാണ്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഇലക്ഷന്‍ കമ്മീഷന്റെ അനുമോദനം ജില്ലയ്ക്ക് ലഭിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചടങ്ങില്‍ അനുമോദിച്ചു. തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എഡിഎം ബി ജ്യോതി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...