Thursday, March 28, 2024 8:24 pm

കേരളത്തിലെ ആരോഗ്യവകുപ്പിനെ വിശ്വാസമില്ല – മുഖ്യമന്ത്രി ഭയക്കുന്നു?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയാണ്. എന്നാൽ എന്താണ് രോഗമെന്ന് ഇതുവരെ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് ലഭിക്കുന്ന വിവരം. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സാർഥം അമേരിക്കയിലേക്ക് പോകുന്നത്. മെയ് പകുതിവരെ മുഖ്യമന്ത്രി അമേരിക്കയിൽ തുടരും. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. 2018ലാണ് ആദ്യമായി ചികിൽസയ്ക്കു പോയത്. പിന്നീട് ഈ വർഷം ജനുവരിയിലും ചികിത്സയ്ക്ക് പോയിരുന്നു.

Lok Sabha Elections 2024 - Kerala

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പലരും ഇതിനെതിരെ പല തരത്തില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍ കിട്ടാത്ത എന്ത് ചികിത്സയാണ്, അമേരിക്കയില്‍ കിട്ടുന്നതെന്നാണ് പലരുടെയും ചോദ്യം. 80000 ഇന്ത്യന്‍ ഡോക്ടര്‍സ് അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്, അമേരിക്കയിലെ ഏറ്റവും പ്രഗല്ഭരായ ഡോക്ടര്‍സ് ഇന്ത്യക്കാരാണ്, ഇംഗ്ലണ്ടില്‍ 50000 ഇന്ത്യന്‍ ഡോക്ടര്‍സ് NHS ജോലി ചെയ്യുന്നു, അതേപോലെ വലിയൊരു ശതമാനം നേഴ്സസ് നമ്മുടെ കേരളത്തില്‍ നിന്നുള്ളവരാണ്. ഇനി ലോകത്തിലെ പ്രശസ്തമായ മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്. ഇനി മായോ ക്ലിനിക് അവിടെ 50% ഇന്ത്യന്‍ ഡോക്ടര്‍സ് ജോലി ചെയുന്നു.

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി 60 ശതമാനത്തിനു മുകളില്‍ ഇന്ത്യക്കാരാണ്. അമേരിക്കയില്‍ കിട്ടുന്ന അതേപോലെയുള്ള അത്യാധുനിക മെഡിക്കല്‍ ടെക്നോളജി ഇന്ത്യയിലെ പല മെഡിക്കല്‍ കോളേജ്, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഇവിടൊക്കെ ലഭ്യമാണെന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലിന്റെ`പ്രതികാരണം. ജനങ്ങളുടെ മനസ്സിലുണ്ടാകാവുന്ന ചോദ്യങ്ങൾ മാത്രമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. കേരള സർക്കാരിനെയും ആരോഗ്യവകുപ്പിനെയും കണ്ണടച്ച് വിശ്വസിക്കുന്ന സാധാരണ ജനങ്ങളെപോലും തെറ്റിദ്ധരിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ.

ഇത് മൂന്നാം തവണയാണ് ചികിത്സായുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇത്തരത്തിൽ മുഖ്യമന്ത്രിയ്ക്ക് പോലും കേരളത്തിലെ ചികിത്സയിൽ വിശ്വാസം ഇല്ലെങ്കിൽ ജനങ്ങൾ എങ്ങനെയാണ് കേരളത്തിലെ ആരോഗ്യവകുപ്പിനെ വിശ്വസിക്കുക. സാധാരണക്കാരായ ജനങ്ങളുടെ മക്കൾ സർക്കാർ സ്കൂളുകളിൽ പഠിക്കുമ്പോൾ മന്ത്രിമാരുടെ മക്കൾ അമേരിക്കയിലും ലണ്ടനിലുമൊക്കെയാണ് പഠിക്കുന്നത് എന്നൊക്കെയുള്ള വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിലെ ആരോഗ്യ വകുപ്പ് നമ്പർ വൺ എന്ന് സ്വയം ഭരണകൂടം പുകഴ്ത്തുമ്പോഴാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തണ്ണിത്തോട് ശുദ്ധജല പദ്ധതി പമ്പ് സെറ്റ് തകരാർ : തേക്കുതോട് കുടിവെള്ളമില്ല

0
കോന്നി : തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പമ്പ് സെറ്റ് തകരാറിൽ ആയത്...

എയർ ഇന്ത്യ അഴിമതി ; പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി: എയർ ഇന്ത്യ അഴിമതി കേസിൽ എൻസിപി (അജിത് പവാർ) വിഭാ​ഗം...

സി-വിജില്‍ : 1563 പരാതികള്‍ ; 1505 പരിഹാരം

0
പത്തനംതിട്ട : സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1564...

കത്തിയുമായി ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം ; തടഞ്ഞ പോലീസ് ഉദ്യോ​ഗസ്ഥന് വെട്ടേറ്റു

0
കോട്ടയം: ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു....