Tuesday, April 30, 2024 2:06 pm

കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ നിലപാടില്ല ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാടിനെ കേന്ദ്രസർക്കാർ അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്രത്തിന് നിലപാടില്ലെന്നും, കോച്ച് ഫാക്ടറി വേണമെന്ന് പറയുന്നവരാകണം ജനപ്രതിനിധിയെന്നും പാലക്കാട് വെച്ച് നടന്ന എ വിജയരാഘവന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞു. ‘രാജ്യത്തിൻ്റെ നിലനിൽപ്പാണ് ഈ തെരഞ്ഞെടുപ്പ്. കർഷകരെ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കർഷക പ്രക്ഷോഭം രാജ്യത്ത് ശക്തമായതോടെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു കേന്ദ്ര സർക്കാരിന്. ബെമൽ സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധിച്ചത് എൽ ഡി എഫ് ആണ്. ബെമൽ വിൽപ്പനയുടെ ഭാഗമായി കോൺഗ്രസിനും ബിജെപിക്കും കോഴ ലഭിച്ചു’, മുഖ്യമന്ത്രി പറഞ്ഞു.

‘പൊതുമേഖല സ്ഥാനങ്ങളെല്ലാം ബിജെപി സ്വകാര്യവത്കരിച്ചു. സഹകരണ മേഖലയെ മോദി അധിക്ഷേപിക്കുകയാണ്. എന്നാൽ കേരളത്തിലാകട്ടെ കേരളത്തിലെ സഹകരണ മേഖല നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. എന്തെങ്കിലും തെറ്റു സംഭവിച്ചാൽ അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, മോദി സിപിഐഎം കൊള്ളയടിക്കുന്നുവെന്നാണ് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറഞ്ഞത്?’, മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം ; യുവാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരി ക്രൂര മർദ്ദനത്തിന് ഇരയായി. എംആർഐ സ്കാനിംഗ്...

ഒന്നും മനപൂർവ്വമായിരുന്നില്ലെന്ന് തരൂർ ; ചില വാക്കുകൾ വേദനിപ്പിച്ചെങ്കിലും ദേഷ്യമൊന്നുമില്ലെന്ന് പന്ന്യൻ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ വലിയ വാക്പോരിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ...

വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടൽ

0
കമ്പമല: വയനാട് തലപ്പുഴ കമ്പമലയി‍ൽ മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. പുലർച്ചെ പ്രദേശത്ത്...

മെഡിക്കൽ കോളജ് കോഴക്കേസില്‍ ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്

0
കൊച്ചി : കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസില്‍ ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്....