മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനി ഐപിഎസ് ഉദ്യോഗസ്ഥർക്കും ; മെഡലുകളുടെ എണ്ണവും കൂട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനിമുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും നല്‍കും. ഇതിനായി മെഡലുകളുടെ എണ്ണം 300 ആയി ഉയര്‍ത്തി. ഐപിഎസ് ഇല്ലാത്ത എസ്പിമാര്‍ക്ക് വരെയായിരുന്നു ഇതുവരെ മെഡലുകള്‍ നല്‍കിയിരുന്നത്. വിശിഷ്ടസേവനത്തിനും ധീരതക്കുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഉദ്യോഗസ്ഥർക്ക് സമ്മാനിക്കുന്നത്.

പോലീസ് സേനയിൽ ഐപിഎസ് ഒഴികെയുള്ള എസ്പിമാർ വരെയുള്ളവർക്ക് നൽകിയിരുന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും ലഭിക്കും. ഫീൽഡ് വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ നൽകുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. 285 മെഡലുകളാണ് ഇത് വരെ ഉണ്ടായിരുന്നത്. ഇത് 300 ആയി ഉയര്‍ത്തി. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഉദ്യോഗസ്ഥർക്കും മെഡൽ ലഭിക്കും. വനിതാ പോലീസുകാര്‍ക്ക് നിലവിലെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കും.

വനിതകള്‍ക്ക് 7 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ മെഡലിന് യോഗ്യതയാകും. അര്‍ഹരായവരെ മേലുദ്ധ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ നാമനിര്‍ദേശം ചെയ്യാം. അതേ സമയം മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാരുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥർ പോലീസ് മെഡലുകൾ സ്വന്തമാക്കുന്നതായി ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇത്തരത്തിൽ സർക്കാർ ശുപാർശ ചെയ്ത ഒരു ഡിവൈഎസ്പിയിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മെഡൽ തിരികെ വാങ്ങുകയും ചെയ്തു. ഇതിന് ശേഷം ഇൻ്റലിജൻസിന്‍റെ കർശനമായ പരിശോധനകൾക്ക് ശേഷമാണ് സർക്കാർ മെഡലുകൾ നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...