ലോട്ടറി വിറ്റ് ലോട്ടറി വാങ്ങി ; ശേൽവരാജിനെ തേടിയെത്തിയത് ഒന്നാം സമ്മാനം

For full experience, Download our mobile application:
Get it on Google Play

അടൂർ : പെയ്ന്റിങ് പണിയുടെ ഇടവേളകളിൽ ലോട്ടറി ടിക്കറ്റ് വിൽപ്പനയ്ക്ക് ഉറങ്ങുകയും എടുക്കുന്ന ബുക്ക് മുഴുവൻ വിറ്റു തീർന്നാൽ ഏജൻസിൽ നിന്ന് സ്വന്തമായി ഒരു ടിക്കറ്റ് ബുക്ക് എടുത്ത് വീട്ടിൽ പോകുകയും ചെയ്യുന്ന ശേൽവരാജിനെ തേടി ഭാഗ്യമെത്തി. ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യകുറിയുടെ ഒന്നാം സമ്മാനം കളമല കരിപ്പാൽ കിഴക്കേതിൽ ശെൽവരാജന് ( പ്രസാദ് ) ലഭിച്ചു.

അടിസ്ഥാന പരമായി പെയ്ന്റിങ് ജോലിയാണ് പ്രസാദിന് ജോലിക്കിടെ വീണു കിട്ടുന്ന ഇടവേളകളിൽ ലോട്ടറി ടിക്കറ്റ് വിൽപ്പനയ്ക്ക് ഇറങ്ങും. ഏജൻസിയിൽ നിന്ന് എടുക്കുന്ന ടിക്കറ്റുകൾ എല്ലാം വിറ്റു തീർത്ത് പണം അടച്ചാൽ പിന്നെ അതിന്റെ കമ്മീഷൻ കൊണ്ട് സ്വന്തമായി ഒരു ടിക്കറ്റ് ബുക്ക്‌ വാങ്ങും. അങ്ങനെ ഏജൻസിയിൽ നിന്നും വാങ്ങിയ ആറ് ഭാഗ്യകുറികളിൽ ഒന്നിനാണ് സമ്മാനം കിട്ടിയത് തലേ ദിവസം വിറ്റഴ്ച്ച ടിക്കറ്റിന്റെ പണം അടച്ച ശേഷം ഏനാത്ത് ജങ്ഷനിലുള്ള ഏജൻസിയുടെ ശാഖയിൽ നിന്ന് ആറ് ഭാഗ്യകുറികൾ അടങ്ങുന്ന ഒരു ബുക്ക് വാങ്ങി സൂക്ഷിച്ചു. ഇതിൽ എ. ജെ 564713എന്ന നമ്പറിൽ ആണ് ഒന്നാം സമ്മാനം അടിച്ചത്.

നറുക്കെടുപ്പ് നടന്ന ദിവസം വിറ്റഴിച്ച ടിക്കറ്റിന്റെ മുഴുവൻ തുക അടച്ച ശേഷം സ്വന്തം ആവശ്യത്തിനായി അവിടെ നിന്നും ഒരേ നമ്പറിലും വ്യത്യസ്ത സീരിയൽ കോഡിലുമുള്ള ആറ് ടിക്കറ്റുകൾ വാങ്ങി വെച്ചു. അതിൽ ഒന്നാണ് സമ്മാനാർഹമായത്. കടങ്ങൾ വീട്ടിയ ശേഷം മക്കളുടെ പഠനത്തിനും വീട് നവീകരണത്തിനും തുക ചെലവഴിക്കാനാണ് തീരുമാനം. സമ്മാനാർഹമായ ടിക്കറ്റ് യൂണിയൻ ബാങ്ക് ഏനാത്ത് ശാഖയിൽ ഏൽപ്പിച്ചു. സ്ഥിരമായി ഏനാത്ത് കടയിൽ നിന്നും ലോട്ടറി എടുത്ത് വരികയായിരുന്നു. കഴിഞ്ഞ നാലു മാസമായി ദിവസവും രണ്ട് ബുക്ക് വാങ്ങി വൈകീട്ടും രാവിലെയുമായി നടന്ന് വിൽക്കും. രാവിലെ വില്പനയ്ക്ക് ശേഷമാണു ജോലിയ്ക്ക് പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...