കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷൻ സംഘം പിടിയിൽ ; നാല് പേർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷൻ സംഘം പിടിയിൽ. നാലംഗ സംഘമാണ് പിടിയിലായത്. അജിത് ലിയോൺ എന്ന ലഹരിവിൽപ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്. ആക്രമണം നടത്തിയ അഖിൽ, രാഹുൽ , ജോഷി, അജിത് എന്നിവരാണ് പിടിയിലായത്.  ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഒരിടവേളയ്ക്ക് ശേഷം തലസ്ഥാനത്ത്  ഗുണ്ടാ ആക്രമണം ഉണ്ടായത്.

ബോംബേറിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന തുമ്പ സ്വദേശി ക്ലീറ്റസ് അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ആക്രമണത്തിൽ ക്ലീറ്റസിന്റെ വലത്തേക്കാലിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. രാത്രി സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ആക്രമി സംഘം ക്ലീറ്റസിനും കൂട്ടുകാ‌ർക്കുമെതിരെ ബോംബെറിഞ്ഞത്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് ദിവസം നടത്തിയ തെരച്ചിലിലും തെളിവുകള്‍ ലഭിച്ചില്ല : കുട്ടിയമ്മയുടെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച്...

0
ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ...

വലിയകലുങ്ക് കാളത്തോട്ടിലെ മലിനജലം : അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സിൽ ഗുരുതര മലിനീകരണമെന്ന് റിപ്പോര്‍ട്ട്

0
​റാന്നി : വലിയകലുങ്ക് കാളത്തോട്ടിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ജലത്തില്‍ വലിയ...

ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന

0
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന്...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...