തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനം. ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിർദേശിച്ചു. കഴിഞ്ഞദിവസം നടത്തിയ എംആര്‍ഐ സ്കാനില്‍ കഴുത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
കടുത്ത തലവേദന, ന്യൂറോ പ്രശ്നങ്ങള്‍, ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സി.എം.രവീന്ദ്രന്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്. ആശുപത്രിയിലായതിനാല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു.